റിയാദിലെ ഹൂതി ആക്രമണം; കൊച്ചിയില്‍ നിന്നുള്ള ആറ് വിമാനങ്ങള്‍ റദ്ദാക്കി, കരിപ്പൂരില്‍ നിന്ന് റിയാദിലേക്കുള്ള മൂന്ന് വിമാന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്
 

 
nedumbasserry


 

കൊച്ചി: സൗദി റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തില്‍ ഉണ്ടായ ഹൂതി ആക്രമണത്തെ തുടര്‍ന്ന് കൊച്ചിയില്‍ നിന്നും കരിപ്പൂരില്‍ നിന്നും ഉള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി. കൊച്ചിയില്‍ നിന്ന് സൗദിയിലേക്കുള്ള ആറ് വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഇതില്‍ നാളത്തെ മൂന്ന് സര്‍വീസുകളും ചൊവ്വാഴ്ചത്തെ റിയാദ്-കൊച്ചി ആകാശ സര്‍വീസും ഉള്‍പ്പെടുന്നു.

കരിപ്പൂരില്‍ നിന്ന് ഇന്ന് രാവിലെ 9:55-ന് പുറപ്പെടേണ്ടിയിരുന്ന സൗദി എയര്‍ലൈന്‍സിന്റെ എസ് വി 713, രാവിലെ 9:10-ന് റിയാദിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഫ്‌ലൈനാസിന്റെ എക്‌സ് വൈ 328, രാത്രി 8:15-ന് പുറപ്പെടേണ്ട എയര്‍ഇന്ത്യ എക്‌സ്പ്രസ് ഐഎസ് 321എന്നീ വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്.

വിമാനങ്ങള്‍ റദ്ദാക്കിയി വിവരം നേരത്തെ തന്നെ യാത്രക്കാരെ അറിയിച്ചതായി വിമാനകമ്പനി അധികൃതര്‍ പറഞ്ഞു. അവിടുത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ചായിരിക്കും ഇനി അങ്ങോട്ടേക്കുള്ള വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്യുക എന്നും വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.

Tags

Share this story

From Around the Web