ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് ഭവന പദ്ധതിക്ക് അനുമതി; ആദ്യ ഘട്ടമായി 50 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

PAPA HOUSE

ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ ശാക്തീകരിക്കുന്നതിനും അതുവഴി സാമൂഹിക ഏകീകരണത്തിനും ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ട്രാന്‍സ്ജെന്‍ഡര്‍ ഭവനപദ്ധതിക്ക് തുടക്കമിടുന്നു. പാര്‍പ്പിടപ്രശ്നങ്ങള്‍ നേരിടുന്ന ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ ഈ പദ്ധതിയുടെ ഉപഭോക്താക്കളാകും.

 സ്വന്തമായി ഭൂമിയുള്ള ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് വീടു നിര്‍മ്മിക്കാന്‍ ധനസഹായം നല്‍കുക, ഭൂരഹിതരായ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ഭൂമി വാങ്ങുന്നതിനും വീട് നിര്‍മ്മിക്കുന്നതിനും ധനസഹായം നല്‍കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 50 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ഭവനനിര്‍മ്മാണത്തിനായി വിവിധ സര്‍ക്കാര്‍- സര്‍ക്കാരിതര ഏജന്‍സികള്‍ വഴി ഭവനനിര്‍മ്മാണത്തിനു സഹായം ലഭിച്ച ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കു നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനുള്ള ഗ്യാപ് ഫണ്ടിംഗ് നല്‍കാനും ഈ പദ്ധതി വഴി സാധിക്കും. 

ഇതുപ്രകാരം ലൈഫ് പദ്ധതിപ്രകാരം വീട് അനുവദിച്ചിട്ടുള്ളവര്‍ക്ക് അധിക ധനസഹായമായി രണ്ട് ലക്ഷം രൂപ അനുവദിക്കും. തുടക്കത്തില്‍ അഞ്ച് പേര്‍ക്കാണ് ഈ സഹായം ലഭ്യമാകുന്നത്. 

സ്വന്തമായി ഭൂമിയുള്ളതും എന്നാല്‍ ലൈഫ് മിഷന്‍ മുഖേനയോ മറ്റു ഭാവനപദ്ധതികളിലോ പേര് വരാത്തതുമായ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് 6 ലക്ഷം രൂപ വീതം ലഭ്യമാക്കും. ഭൂമി വാങ്ങുന്നതിനും ഭവന നിര്‍മ്മാണത്തിനുമായി പരമാവധി 15 ലക്ഷം രൂപ വായ്പയായി അനുവദിക്കും.

ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങള്‍ രൂപീകരിച്ചിട്ടുണ്ടന്ന് സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ഡോ. അദീല അബ്ദുള്ള ഐ എ എസ് പറഞ്ഞു. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ ശാക്തീകരിക്കുന്ന നിരവധി പദ്ധതികള്‍ സാമൂഹ്യനീതി വകുപ്പ് ആരംഭിച്ചിട്ടുണ്ട്. 

2018 ല്‍ ആരംഭിച്ച ട്രാന്‍സ്ജെന്‍ഡര്‍ ഫെസ്റ്റ് 'വര്‍ണ്ണപ്പകിട്ട്', കഴിഞ്ഞ വര്‍ഷം മുതല്‍ ആരംഭിച്ച അനന്യം പദ്ധതി, ട്രാന്‍സ്ജെന്‍ഡര്‍ ഷോര്‍ട്ട് സ്റ്റേ ഹോം എന്നിവക്ക് പുറമെ ഏവിയേഷന്‍ തൊഴില്‍ രംഗങ്ങളില്‍ കൊടുക്കുന്ന പരിശീലന പരിപാടികളും ഇവയില്‍ പെടും.

ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സുരക്ഷിതവും നീതിയുക്തവുമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ഭാവനപദ്ധതി വഴി സാധിക്കുമെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു.

അപേക്ഷകള്‍ ഓണ്‍ലൈനായോ നേരിട്ടോ സമര്‍പ്പിക്കാവുന്നതുമാണ്. അപേക്ഷകരില്‍നിന്നു മുന്‍ഗണനാക്രമത്തില്‍ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കും. ഇതിനായി സാമൂഹ്യനീതി ഡയറക്ടര്‍ അദ്ധ്യക്ഷനായി ഒരു ടെക്നിക്കല്‍ കമ്മിറ്റി രൂപീകരിക്കും.

അപേക്ഷകര്‍ അവരുടെ ട്രാന്‍സ്ജെന്‍ഡര്‍ ഐഡന്റിറ്റി സ്ഥിരീകരിക്കുന്ന സാധുവായ തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിക്കണം. ഭവന നിര്‍മ്മാണത്തിന് സാമ്പത്തിക സഹായം ആവശ്യപ്പെടുന്നവര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കേണ്ടതാണ്.

 ഭൂമിയുള്ളവര്‍ക്ക് ഭവന നിര്‍മ്മാണത്തിനായി തുക അനുവദിക്കുന്നത് നിലവില്‍ ലൈഫ്മിഷന്‍ പിന്തുടരുന്ന മാനദണ്ഡങ്ങള്‍ക്കനുസരിച്ചായിരിക്കും.

സ്വന്തമായി വീടില്ലാത്തവര്‍, താല്‍ക്കാലികഷെല്‍ട്ടറുകളില്‍ അല്ലെങ്കില്‍ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ താമസിക്കുന്നവര്‍, ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളില്‍ അംഗപരിമിതര്‍, പ്രായമായ വ്യക്തികള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും.

Tags

Share this story

From Around the Web