ആലപ്പുഴയിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു

 
2552

ചമ്പക്കുളം: ആലപ്പുഴയിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചമ്പക്കുളം മണപ്ര തിരുനിലം വീട്ടിൽ സുമിമോൾ ഫ്രാൻസിസ് (54) ആണ് മരിച്ചത്.

കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. വീട്ടിലേക്കുവരും വഴി പാടവരമ്പത്തു വച്ചാണ് അണലിയുടെ കടിയേറ്റത്.

തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. സംസ്കാരം ശനിയാഴ്ച 2.30ന് ചമ്പക്കുളം കല്ലൂർക്കാട് സെന്‍റ് മേരീസ് ബസിലിക്കയിൽ.

Tags

Share this story

From Around the Web