ബിലീവേഴ്സിൽ ഹൗസ് കീപ്പിംഗ് ദിനം ആചരിച്ചു

തിരുവല്ല : അന്താരാഷ്ട്ര ഹൗസ് കീപ്പിംഗ് വാരാചരണത്തിന്റെ ഭാഗമായി ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹൗസ് കീപ്പിംഗ് ദിനം ആചരിച്ചു.
കേരളാ ആരോഗ്യ സെനറ്റ് അംഗവും ബിലീവേഴ്സ് ആശുപത്രി മാനേജറുമായ റവ ഫാ സിജോ പന്തപ്പള്ളിലും ഡയറക്ടറും സി ഇ ഒ യുമായ പ്രൊഫ ഡോ ജോർജ് ചാണ്ടി മറ്റീത്രയും ചേർന്ന് പരിപാടികൾ ഉദ്ഘാടനം ചെയ്തു.
ബിലീവേഴ്‌സ് ആശുപത്രി ഡപ്യൂട്ടി ഡയറക്ടറും ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ഫാര്‍മക്കോളജി വിഭാഗം മേധാവിയുമായ പ്രൊഫ ഡോ ജേക്കബ് ജസുറന്‍, ഓപ്പറേഷന്‍സ് വിഭാഗം മേധാവി രാജേഷ് ചാക്കോ, റവ ഫാ തോമസ് വര്‍ഗീസ്, സാമൂഹ്യ സേവന വിഭാഗം മേധാവി ആന്‍ ജോര്‍ജ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ബിലീവേഴ്സ് ആശുപത്രിയിൽ ഹൗസ് കീപ്പിംഗ് വിഭാഗത്തിൽ നിന്നും മികച്ച സേവനം നടത്തുന്ന ജീവനക്കാരെ തിരഞ്ഞെടുത്ത് പുരസ്കാരങ്ങൾ നൽകി.
എല്ലാ വർഷവും അന്താരാഷ്ട്ര തലത്തിൽ സെപ്റ്റംബർ മാസത്തിലെ രണ്ടാം ആഴ്ചയാണ് ഹൗസ്കീപ്പിംഗ് വാരമായി ആചരിച്ചു വരുന്നത്.
ശുചിത്വവും അണുബാധാ വിമുക്തവുമായ പരിസരം നിലനിർത്തുവാൻ ആശുപത്രികളും സ്കൂളുകളും അടക്കമുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഹൗസ് കീപ്പിംഗ് ജീവനക്കാരെ ആദരിക്കുവാനാണ് പ്രസ്തുത വാരാചരണം നടത്തുന്നത്.
CAPTION:അന്താരാഷ്ട്ര ഹൗസ് കീപ്പിംഗ് വാരാചരണത്തിന്റെ ഭാഗമായി ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന കേരളാ ആരോഗ്യ സെനറ്റ് അംഗവും ബിലീവേഴ്സ് ആശുപത്രി മാനേജറുമായ റവ ഫാ സിജോ പന്തപ്പള്ളിലും ഡയറക്ടറും സി ഇ ഒ യുമായ പ്രൊഫ ഡോ ജോർജ് ചാണ്ടി മറ്റീത്രയും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു.