ഹൗസ് ചലഞ്ച് പദ്ധതി; 220-ാമത് വീടിന്റെ ശിലാസ്ഥാപനം നടത്തി
Apr 20, 2026, 20:17 IST
കൊച്ചി: സിസ്റ്റര്‍ ലിസി ചക്കാലയ്ക്കലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കെസിയ ഹോപ്പ് സെന്ററിന്റെ ഹൗസ് ചലഞ്ച് പദ്ധതിയിലൂടെ നിര്‍മ്മിക്കുന്ന 220 -ാമത്തെ വീടിന്റെ ശിലാസ്ഥാപനം ഹൈബി ഈഡന്‍ എം.പി നിര്‍വഹിച്ചു.
മുണ്ടന്‍വേലി ഇടവക സഹവികാരി ഫാ. ഫാബിന്‍ ശില ആശീര്‍വദിച്ചു. സുമനസുകളുടെ സഹകരണത്തോടെയാണ് വീടു നിര്‍മ്മിക്കുന്നത്.
ചടങ്ങില്‍ സിസ്റ്റര്‍ ലിസി ചക്കാലക്കല്‍ അധ്യക്ഷത വഹിച്ചു.
കൗണ്‍സിലര്‍ ജോസഫ് സുമീത്, സിസ്റ്റര്‍ മേരി എബ്രഹാം, ജോര്‍ജ് ജെയ്‌സണ്‍, ടി.എം റിഫാസ്, ഉദയരാജ് ചന്ദ്രന്‍, ലില്ലി പോള്‍, ജെപ്‌സി രതീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.