കോഴിക്കോട് കുന്നമംഗലത്ത് ഹോട്ടല്‍ അടിച്ച് തകര്‍ത്തു: യുവതിക്ക് നേരെ ആക്രമണം, പ്രതി പിടിയില്‍

 
arrest mana


കോഴിക്കോട് കുന്ദമംഗലത്ത് ഹോട്ടല്‍ അടിച്ചു തകര്‍ത്ത് ബില്ലിങ് ജീവനക്കാരിയെ ആക്രമിച്ച പ്രതി പിടിയില്‍. 39കാരനായ ഉണ്ണികൃഷ്ണനാണ് പിടിയിലായത്. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളതായി സംശയിക്കുന്നു. 


കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കുന്ദമംഗലത്തെ പാലക്കല്‍ ഹോട്ടലിനു നേരെ ആക്രമണം ഉണ്ടായത്. ബാഗില്‍ കല്ലുമായി എത്തിയ ഉണ്ണികൃഷ്ണന്‍ ഹോട്ടലിലേയ്ക്ക് അതിക്രമിച്ച് കയറുകയായിരുന്നു. പിന്നാലെ ഹോട്ടലിന് മുന്‍വശത്തെ ചില്ല് അടിച്ചുതകര്‍ത്തു. 
പൊട്ടിയ ചില്ല് ഉപയോഗിച്ച് സമീപത്തുള്ളവരെ ആക്രമിക്കാന്‍ ശ്രമിച്ചു.

 വനിതാ ജീവനക്കാരുടെ കഴുത്തിന് നേരെ വീശിയെങ്കിലും ഒഴിഞ്ഞുമാറിയതിനാല്‍ ദുരന്തം ഒഴിവായി.  പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍, യുവാവിന് മാനസിക അസ്വാസ്ഥ്യം ഉണ്ടെന്നാണ് നിഗമനം. മുമ്പും സമാനരീതിയില്‍ ഇയാള്‍ പലയിടത്തായി അതിക്രമങ്ങള്‍ കാട്ടിയിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 

Tags

Share this story

From Around the Web