ഹോര്‍മൂസ് സാധാരണ നിലയിലേക്ക്; 40 ഓളം കപ്പലുകള്‍ ഇന്ത്യയിലേക്ക് എത്തും, ഭൂരിഭാഗം കപ്പലുകളില്‍ എല്‍പിജി ഇന്ധനം

 
formus


യുഎസ് സൈനിക ഉപരോധം നീക്കിയതോടെ ഹോര്‍മൂസ് സാധാരണ നിലയിലേക്ക്. ഹോര്‍മൂസ് കടലിടുക്കില്‍ നിന്ന് കൂടുതല്‍ കപ്പലുകള്‍ ഇന്ത്യയിലേക്ക് എത്തും.

 40 ഓളം കപ്പലുകള്‍ ഇന്ത്യയിലേക്ക് പുറപ്പെടാന്‍ തയ്യാറെടുക്കുന്നതായി വിവരം. ഭൂരിഭാഗം കപ്പലുകളിലും എല്‍പിജി ഇന്ധനം. യുഎസ് -ഇറാന്‍ സമാധാന ധാരണയ്ക്ക് പിന്നാലെയാണ് കപ്പലുകള്‍ ഹോര്‍മൂസ് കടക്കാന്‍ തയ്യറെടുക്കുന്നത്.


ഹോര്‍മൂസ് കടന്ന് ഈ കപ്പലുകള്‍ ഇന്ത്യയില്‍ എത്തുന്നതോടുകൂടി കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യയിലുണ്ടായ ഊര്‍ജ പ്രതിസന്ധിക്ക് അയവുവരും എന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഇന്ത്യയിലേക്ക് പുറപ്പെട്ട ആദ്യ കപ്പല്‍ ഇന്ന് ഗുജറാത്തിലെ ദഹേജ് തുറമുഖത്ത് എത്തിച്ചേരും. 62,370 മെട്രിക് ടണ്‍ എല്‍എന്‍ജിയുമായാണ് കപ്പല്‍ എത്തുന്നത്.

പശ്ചിമേഷ്യന്‍ യുദ്ധത്തെത്തുടര്‍ന്ന് കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി കപ്പല്‍ മേഖലയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇന്ധനവും രാസവളവും അടങ്ങിയ 34 ഇന്ത്യന്‍ കപ്പലുകള്‍ കൂടി ഉടനെത്തും. കേന്ദ്രം സാഹചര്യം നിരീക്ഷിച്ചുവരികയാണ്. 

ദിഷ വിജയകരമായി പാത പിന്നിട്ടതോടെ, ഹോര്‍മുസ് മേഖലയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ധനവും രാസവളവും അടങ്ങിയ മറ്റ് 34 ഇന്ത്യന്‍ കപ്പലുകള്‍ കൂടി ഇന്ത്യയിലേക്ക് പുറപ്പെടാന്‍ ഒരുങ്ങുകയാണ്. 

ഒമാന്‍ തീരത്ത് യുഎസ് ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ ഇന്ത്യന്‍ കപ്പലുകളുടെ സുരക്ഷ നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാരും അറിയിച്ചു.

Tags

Share this story

From Around the Web