ഗാസ സമാധാനകരാറില്‍ പ്രതീക്ഷ; നീതിയും സമാധാനവും പുനസ്ഥാപിക്കണം; ലിയോ മാര്‍പാപ്പ

വത്തിക്കാന്‍:ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള പദ്ധതികള്‍ ആഗ്രഹിച്ചതുപോലെ ഉടന്‍ സാധ്യമാകട്ടെയെന്ന് ലിയോ മാര്‍പാപ്പ. ഗാസയില്‍ നീതിയും സമാധാനവും പുനസ്ഥാപിക്കണം.
സമാധാനത്തിനായുള്ള ചില തീരുമാനങ്ങള്‍ പല കോണുകളില്‍ നിന്നായി ഉയര്‍ന്നു വരുന്നുണ്ട്. അവ നാം ആഗ്രഹിക്കുന്ന ഫലങ്ങള്‍ കൈവരിക്കട്ടേയെന്നും സെന്റ് പീറ്റേഴ്സ് സ്വകയറില്‍ ഒത്തുകൂടിയ വിശ്വാസികളോട് മാര്‍പാപ്പ പറഞ്ഞു.
ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളില്‍ സ്വീകരിച്ച സുപ്രധാന നടപടികള്‍ക്ക് പിന്നാലെയാണ് മാര്‍പാപ്പയുടെ പ്രതികരണം.
സംഘര്‍ഷം അവസാനിപ്പിച്ച് നീതിയും ശാശ്വതവുമായ സമാധാനം സ്ഥാപിക്കാനുള്ള പ്രക്രിയയില്‍ എല്ലാവരും ശ്രദ്ധകേന്ദ്രീകരിക്കണമെന്നും മാര്‍പാപ്പ പറഞ്ഞിരുന്നു.
നേരത്തെ ഗാസയ്ക്കായുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 20 ഇന പദ്ധതിയെ മാര്‍പാപ്പ് പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.
ഗാസ മുനമ്പിലെ ബോംബാക്രമണം ഇസ്രയേല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യലില്‍ കുറിച്ചിരുന്നു.
ഹമാസ് കരാറിന് സമ്മതിക്കുകയാണെങ്കില്‍ വെടിനിര്‍ത്തല്‍ ഉടനടി പ്രാബല്യത്തില്‍ വരുമെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്.