ദൈവത്തിന് മഹത്വം നല്‍കിയും കുടുംബമൂല്യങ്ങള്‍ ഉയിര്‍ത്തിപ്പിടിച്ചും ഓസ്‌കാര്‍ പുരസ്‌കാരവേദിയില്‍ താരങ്ങള്‍

 
oscar


ലോസ് ആഞ്ചലസ്: ദൈവത്തിന് മഹത്വം നല്‍കിയും കുടുംബമൂല്യങ്ങള്‍ ഉയിര്‍ത്തിപ്പിടിച്ചും ഓസ്‌കാര്‍ പുരസ്‌കാരവേദിയില്‍ വിജയികളായ താരം

'സിന്നേഴ്സ്' എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്‌കാരം നേടിയ മൈക്കല്‍ ബി. ജോര്‍ദാന്‍  തന്റെ പ്രസംഗം ആരംഭിച്ചത് തന്നെ 'ദൈവം നല്ലവനാണ്' എന്ന് ആവര്‍ത്തിച്ചുകൊണ്ടാണ്. 


തുടര്‍ന്ന് ഘാനയില്‍ നിന്ന് തന്നെ കാണാനെത്തിയ പ്രിയപ്പെട്ട മാതാപിതാക്കളോടും സഹോദരങ്ങളോടുമുള്ള സ്‌നേഹം പ്രകടിപ്പിച്ച ജോര്‍ദാന്‍ മുമ്പ് ഓസ്‌കാര്‍ നേടിയ സിഡ്നി പോയിറ്റിയര്‍, ഡെന്‍സല്‍ വാഷിംഗ്ടണ്‍ തുടങ്ങിയ ഇതിഹാസതാരങ്ങള്‍ക്ക്  ആദരമര്‍പ്പിച്ചു. 

'നമ്മേക്കാള്‍ വലിയൊരു ശക്തിയില്‍ വിശ്വസിക്കാതിരിക്കുന്നത് മൗഢ്യമാണ്' എന്ന ജോര്‍ദാന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമാണ്.

ഓസ്‌കാര്‍ പോലുള്ള പ്രധാനപ്പെട്ട ചടങ്ങുകള്‍ക്ക് മുമ്പായി ദൈവാലയത്തില്‍ പോകാറുണ്ടെന്ന,  പ്രശസ്ത നടി നിക്കോള്‍ കിഡ്മാന്റെ സാക്ഷ്യവും ഏറെ ശ്രദ്ധിക്കപ്പെട്ടു. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നല്‍കാനാണ് ഇത്തവണ നിക്കോള്‍ കിഡ്മാന്‍ വേദിയിലെത്തിയത്.

Tags

Share this story

From Around the Web