അക്രമത്തിന് പിന്നില്‍ ഹണിട്രാപ്പോ ഭാര്യയോടുള്ള സംശയമോ ? ഇരയായത് കൂടുതല്‍ പേര്‍ ? പത്തനംതിട്ടയിലെ കേസില്‍ വിശദമായ അന്വേഷണത്തിന് പൊലീസ്

പത്തനംതിട്ട:ചരല്‍ക്കുന്നില്‍ യുവാക്കളെ വീട്ടില്‍ വിളിച്ചു വരുത്തി ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങി പൊലീസ്. ഡിജിറ്റല്‍ തെളിവുകള്‍ അടക്കം ശേഖരിച്ചു തുടങ്ങി. കേസില്‍ പ്രതികളായ ദമ്പതികളെ കസ്റ്റഡിയിലെടുത്ത് വീണ്ടും ചോദ്യം ചെയ്യും.
ഈ മാസം ഒന്നിനും, അഞ്ചിനുമാണ് ആലപ്പുഴ, റാന്നി സ്വദേശികളായ യുവാക്കള്‍ക്ക് ക്രൂരമായ പീഡനം ഏല്‍ക്കുന്നത്. രണ്ട് പേരെയും കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് യുവാക്കളുടെ ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലയര്‍ പിന്നുകള്‍ അടിച്ചു. അക്രമത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി യുവാക്കളെ ഭീക്ഷണിപ്പെടുത്തി.
പത്തനംതിട്ട ചരല്‍ക്കുന്നില്‍ താമസിക്കുന്ന ജയേഷ് രശ്മി ദമ്പതികളാണ് അക്രമം നടത്തിയത്. രണ്ട് യുവാക്കള്‍ക്കും രശ്മിയുമായി ഉണ്ടായിരുന്ന രഹസ്യ ബന്ധത്തെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍.
ജയേഷ് രശ്മിയെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് രണ്ട് യുവാക്കളെയും വീട്ടില്‍ എത്തിച്ചു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് യുവാക്കളെ മര്‍ദിച്ചു. പോലീസ് നടത്തിയ പരിശോധനയില്‍ രശ്മിയുടെ മൊബൈല്‍ ഫോണില്‍ നിന്നും അക്രമത്തിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു.
കേസ് ആറന്മുള്ള പോലീസില്‍ നിന്നും കോയ്പ്രം പൊലീസ് ഏറ്റെടുത്തു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതികള്‍ക്കായി പൊലീസ് ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കും.
അക്രമത്തിന് പിന്നില്‍ ഹണിട്രാപ്പ് ആണോ, ഭാര്യയോടുള്ള സംശയമാണോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. അതേസമയം സംഭവത്തില്‍ കൂടുതല്‍ പേര്‍ ഇരകളായിട്ടുണ്ട് എന്നാണ് പൊലീസ് സംശയിക്കുന്നത്.