ഭവനരഹിതര്‍ക്ക് വീട്: പുല്‍പ്പള്ളി തിരുഹൃദയ ഇടവകയിലെ എ കെ സി സി യുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച ഭവനത്തിന്റെ വെഞ്ചരിപ്പു കര്‍മ്മം
Updated: Mar 21, 2026, 13:44 IST
പുല്‍പ്പള്ളി: സീറോ മലബാര്‍ സഭയിലെ സമുദായ ശക്തീകരണ വര്‍ഷത്തോടനുബന്ധിച്ച് ഭവനരഹിതര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിന്റെ ഭാഗമായി, പുല്‍പ്പള്ളി തിരുഹൃദയ ഇടവകയിലെ എ കെ സി സി യുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച ഭവനത്തിന്റെ വെഞ്ചരിപ്പു കര്‍മ്മം മാനന്തവാടി രൂപത സഹായ മെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലം നിര്‍വഹിച്ചു. ഇതോടനുബന്ധിച്ചു നടന്ന യോഗം മാര്‍ താരാമംഗലം ഉദ്ഘാടനം ചെയ്തു.
എ കെ സി സി ഇടവകാ പ്രസിഡന്റ് അഡ്വ: ജോയി വളയം പള്ളി അധ്യക്ഷത വഹിച്ചു. എ കെ സി സി രൂപത പ്രസിഡന്റ് ജോണ്‍സണ്‍ തൊഴുത്തിങ്കല്‍, തിരുഹൃദയ വികാരി ഫാ. ജോഷി പുല്‍പ്പയില്‍, ബിജു അരിക്കാട്ട്, സിസ്റ്റര്‍ ജാസ്മിന്‍ സി എം സി, മേരി ചെരുവില്‍ എന്നിവര്‍ പ്രസംഗിച്ചു.