കോട്ടയം ക്രിസ്തുരാജാ കത്തീഡ്രൽ ദൈവാലയത്തിൽ വിശുദ്ധവാര കർമ്മങ്ങൾക്ക് 29 ന് തുടക്കം
കോട്ടയം ക്രിസ്തുരാജാ കത്തീഡ്രൽ ദൈവാലയത്തിൽ വിശുദ്ധവാര കർമ്മങ്ങൾക്ക് 29 ന് തുടക്കം കുറിക്കുന്നു. ഓശാന ഞായർ മുതൽ ആരംഭിക്കുന്ന വിശുദ്ധവാര കർമ്മങ്ങൾക്ക് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് മുഖ്യകാർമ്മികത്വം വഹിക്കും. മാർച്ച് 29 ഓശാന ഞായറാഴ്ചത്തെ തിരുക്കർമ്മങ്ങൾ രാവിലെ ഏഴുമണിക്ക് ആരംഭിക്കും.
ഏപ്രിൽ രണ്ട്, പെസഹാ വ്യാഴാഴ്ചത്തെ കാലുകഴുകൽ ശുശ്രൂഷ രാവിലെ 6.30 ന് ആരംഭിക്കും. തുടർന്ന് ആരംഭിക്കുന്ന ദിവ്യകാരുണ്യ ആരാധന വൈകിട്ട് നാലുമണിക്ക് സമാപിക്കും. ദുഃഖവെള്ളിയുടെ ശുശ്രൂഷകൾ രാവിലെ ഏഴുമണിക്ക് ആരംഭിക്കും. ദുഃഖശനിയുടെ ശുശ്രൂഷകൾ രാവിലെ 6. 15 നായിരിക്കും. ഈസ്റ്റർ ശുശ്രൂഷകൾ രാവിലെ അഞ്ച് മണിക്ക് നടത്തപ്പെടും. ഉയിർപ്പിന്റെ തിരുക്കർമ്മങ്ങൾക്ക് കോട്ടയം അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ കാർമ്മികത്വം വഹിക്കും. തുടർന്ന് ഏഴുമണിക്കും വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതാണ്. മാർച്ച് 30, 31 ഏപ്രിൽ ഒന്ന് തീയതികളിലായി വൈകുന്നേരം 5.30 മുതൽ എട്ടുമണി വരെ നോമ്പുകാല ധ്യാനവും ക്രമീകരിച്ചിട്ടുണ്ട്.
ഫാ. സിറിൽ ജോൺ ഇടമന എസ് ഡി ബി ധ്യാനചിന്തകൾ പങ്കുവയ്ക്കും. ഏപ്രിൽ 1, 4 തീയതികളിൽ രാവിലെ ഒൻപതുമണി മുതൽ 12 മണി വരെയും വൈകിട്ട് മൂന്നുമണി മുതൽ ആറുമണി വരെയും കുമ്പസാരത്തിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണെന്ന് വികാരി ഫാ തോമസ് ആദോപ്പിള്ളിൽ അറിയിച്ചു.