റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റിയുടെ വിശുദ്ധ വിനി ഫ്രഡിന്റെ അത്ഭുതകുളം സ്ഥിതി ചെയ്യുന്ന ഹോളി വെല്‍ തീര്‍ത്ഥാടനം 17ന് 

 
REXUM

നോര്‍ത്ത് വെല്‍സ്:റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റിയുടെ വിശുദ്ധ വിനി ഫ്രഡിന്റെ അത്ഭുതകുളം സ്ഥിതി ചെയ്യുന്ന ഹോളി വെല്‍ തീര്‍ത്ഥാടനം ഈമാസം 17ന് ഞായറാഴ്ച 2.30ന് നടക്കും.

നോര്‍ത്ത് വെല്‍സിലെ വളരെ പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രമാണ് ഹോളിവെല്‍. നിരവധി അത്ഭുതങ്ങളും രോഗശാന്തിയും നടക്കുന്ന പരിശുദ്ധ കുളം സന്ദര്‍ശിക്കാന്‍ ദിവസവും നിരവധി വിശ്വാസികള്‍ എത്തി ചേരുന്നു.

17ന് ഞായറാഴ്ച 2.30ന് റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റി ഹോളി വെല്‍ ചര്‍ച്ചില്‍ മലയാളം കുര്‍ബാനയും തുടര്‍ന്ന് പരിശുദ്ധ കുളം സന്ദര്‍ശനവും നടത്തപെടും. കുര്‍ബാനയില്‍ റെക്സം രൂപതയിലെ മറ്റ് വൈദികരും പങ്കെടുക്കും.


കൂടുതല്‍ വിവരത്തിനായി വിളിക്കുക

ഫാദര്‍ ജോര്‍ജ് ആരെക്കുഴി സി. എം. ഐ -  07748561391

ഫാദര്‍ ജോണ്‍സന്‍ കാട്ടിപ്പറമ്പില്‍ സി. എം. ഐ. - 07401441108

കുര്‍ബാന നടക്കുന്ന പള്ളിയുടെ വിലാസം

St. Winifred RC Church, 15 Well Street, Holywell CH87PL

ഹോളിവെല്ലിന്റെ വിലാസം

St. Winefrides Shrine, Greenfield Street , Holywell, CH8 7PN

Tags

Share this story

From Around the Web