നൈജീരിയയിലെ നൈജർ സംസ്ഥാനത്ത് ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം വിശുദ്ധ കുർബാന പുനരാരംഭിച്ചു.
Apr 28, 2026, 13:55 IST
ഭീകരവാദികളുടെ പിടിയിൽ നിന്നും മോചിപ്പിക്കപ്പെട്ട നൈജീരിയയിലെ നൈജർ സംസ്ഥാനത്ത് ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം വിശുദ്ധ കുർബാന പുനരാരംഭിച്ചു. തീവ്രവാദ സംഘടനകളുടെ ആക്രമണത്തെത്തുടർന്ന് ജനങ്ങൾ കൂട്ടത്തോടെ പലായനം ചെയ്ത ഈ മേഖലയിൽ, സുരക്ഷാ സേന പ്രദേശം തിരിച്ചുപിടിച്ചതോടെയാണ് വിശ്വാസികൾ മടങ്ങിയെത്തിയത്.