ബഹ്റൈനില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണം പുനരാരംഭിക്കുന്നു
അവാലി: പശ്ചിമേഷ്യയെ ആശങ്കയിലാഴ്ത്തിയ ആക്രമണങ്ങള്‍ക്കിടെ താത്ക്കാലികമായി നിര്‍ത്തിവെച്ച വിശുദ്ധ കുര്‍ബാന അര്‍പ്പണം പുനഃരാരംഭിക്കുന്നു.
കഴിഞ്ഞ ദിവസം രാത്രി ജാഗ്രതാ നിര്‍ദ്ദേശം ലഭിച്ചിരിന്നുവെന്നും എന്നാല്‍ തല്‍ക്കാലം സ്ഥിതി ശാന്തമാണെന്നും ഇന്ന് മാര്‍ച്ച് 6 വെള്ളിയാഴ്ച പൊതു കുര്‍ബാനകള്‍ പുനരാരംഭിക്കുമെന്നും വടക്കന്‍ അറേബ്യയിലെ അപ്പസ്‌തോലിക് വികാരിയായ ബിഷപ്പ് ആല്‍ഡോ ബെരാര്‍ഡി പൊന്തിഫിക്കല്‍ വാര്‍ത്ത ഏജന്‍സിയായ 'ഏജന്‍സിയാ ഫിഡെസ്'നു അയച്ച കത്തില്‍ പറയുന്നു.
ഖത്തറിലും കുവൈറ്റിലും ദേവാലയങ്ങള്‍ അടച്ചിട്ടിരിക്കുന്ന സാഹചര്യമാണ് ഉള്ളതെന്നും ഇവിടങ്ങളില്‍ ഓണ്‍ലൈന്‍ ബലിയര്‍പ്പണം മാത്രമേയുള്ളൂവെന്നും ബിഷപ്പ് ആല്‍ഡോ ചൂണ്ടിക്കാട്ടി.
ഇതിനിടെ രാജ്യത്തിനെതിരായ ഇറാനിയന്‍ മിസൈല്‍ ആക്രമണങ്ങളെ അപലപിച്ച അറബ്, അന്താരാഷ്ട്ര വിദേശകാര്യ മന്ത്രിമാര്‍ ബഹ്റൈന്‍ രാജ്യത്തോടുള്ള ഐക്യദാര്‍ഢ്യവും പിന്തുണയും പ്രകടിപ്പിച്ചു.
പ്രദേശത്തിന് ഉടന്‍ തന്നെ ശാശ്വത സുരക്ഷ, സ്ഥിരത, സമാധാനം എന്നിവ കൈവരിക്കാന്‍ കഴിയുമെന്ന് അധികാരികള്‍ പ്രത്യാശ പ്രകടിപ്പിച്ചു.
അതേസമയം ഇറാന്‍ ഉയര്‍ത്തുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ അധികാരികളുടെ നിര്‍ദേശത്തെ തുടര്‍ന്നു ഗള്‍ഫ് മേഖലയിലെ മിക്ക ക്രൈസ്തവ ദേവാലയങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്.