സുഡാനിലെ തടങ്കൽ പാളയങ്ങളിൽ കൂട്ടക്കൊലയും കോളറ വ്യാപനവും : റിപ്പോർട്ടുകൾ പുറത്ത്

 
Sudan

സുഡാനിലെ എൽ ഫാഷറിലുള്ള തടങ്കൽ പാളയങ്ങളിൽ ഗോത്രവർഗക്കാരെ ലക്ഷ്യമിട്ടുള്ള കൂട്ടക്കൊലകളും കോളറ വ്യാപനവും വലിയ മാനുഷിക പ്രതിസന്ധി സൃഷ്ടിക്കുന്നതായി ഡോക്ടർമാർ റിപ്പോർട്ട് ചെയ്യുന്നു. 

പാരാമിലിട്ടറി വിഭാഗമായ ആർ.എസ്.എഫിന്റെ തടവിലുള്ള ആയിരക്കണക്കിന് ആളുകൾ കടുത്ത പീഡനങ്ങളും കൊലപാതകങ്ങളും നേരിടുകയാണ്. 

കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിൽ മാത്രം മുന്നൂറിലധികം പേർ ചികിത്സ ലഭിക്കാതെ കോളറ ബാധിച്ച് മരിച്ചതായാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.

സാധാരണക്കാരായ ഏകദേശം ആയിരത്തിലധികംപേർ നിലവിൽ ആർ.എസ്.എഫിന്റെ തടവിലുണ്ടെന്നും ഇതിൽ 426 കുട്ടികളും ഉൾപ്പെടുന്നുണ്ടെന്നും സന്നദ്ധ സംഘടനകൾ വ്യക്തമാക്കുന്നു. ജയിലുകളിലും കണ്ടെയ്‌നറുകളിലും അതിക്രൂരമായ സാഹചര്യത്തിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്. പ്രത്യേക വിഭാഗത്തിൽപ്പെട്ട ആളുകളെ തിരഞ്ഞുപിടിച്ച് വധിക്കുന്നതായും വെടിയേറ്റവർക്ക് പോലും യാതൊരു ചികിത്സയും നൽകുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്.


മേഖലയിലെ ആരോഗ്യരംഗം പൂർണ്ണമായും തകർന്നതോടെ അഞ്ചു മുതൽ പത്തു വരെ ആളുകൾ ഓരോ ആഴ്ചയും മരണത്തിന് കീഴടങ്ങുന്നു. സന്നദ്ധ സേവനം നടത്തിയിരുന്ന 22 ഡോക്ടർമാരെയും ആർ.എസ്.എഫ് തടവിലാക്കിയതോടെ സ്ഥിതിഗതികൾ നിയന്ത്രണാതീതമായി.

മരിച്ചവരുടെ മൃതദേഹങ്ങൾ അടക്കം ചെയ്യാൻ പോലും അനുവദിക്കാതെ തടവുകാർക്കിടയിൽ തന്നെ ഉപേക്ഷിക്കുന്നത് വലിയ പകർച്ചവ്യാധി ഭീഷണി ഉയർത്തുന്നു.

Tags

Share this story

From Around the Web