കണ്ണൂരില്‍ പിഎസ് സി പരീക്ഷയില്‍ മൈക്രോ ക്യാമറ, ഇയര്‍ഫോണ്‍ ഉപയോഗിച്ച് ഹൈടെക് കോപ്പിയടി.  കോപ്പിയടിച്ചത് സെക്രട്ടറിയേറ്റ് ഓഫീസ് അസിസ്റ്റന്റ് പരീക്ഷയ്ക്ക്

 
psc

കണ്ണൂര്‍: കണ്ണൂരില്‍ പിഎസ് സി  പരീക്ഷയില്‍ മൈക്രോ ക്യാമറ, ഇയര്‍ഫോണ്‍ എന്നിവ ഉപയോഗിച്ച് ഹൈടെക് കോപ്പിയടി. 

സെക്രട്ടറിയേറ്റ് ഓഫീസ് അസിസ്റ്റന്റ് പരീക്ഷക്കിടെയാണ് കോപ്പിയടിച്ചത്. കോപ്പിയടിച്ച പെരളശേരി സ്വദേശി മുഹമ്മദ് സഹദിനെ പിഎസ് സി വിജിലന്‍സ് വിഭാഗം പിടികൂടി. 


പയ്യാമ്പലം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലായിരുന്നു പരീക്ഷ നടന്നത്.

പരീക്ഷയ്ക്കിടെയാണ് യുവാവിനെ പിടികൂടിയത്. നേരത്തെ തന്നെ പിഎസ്സി വിജിലന്‍സ് വിഭാഗത്തിന് സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. 

തുടര്‍ന്നാണ് ഇന്ന് പരീക്ഷയ്ക്കിടെ പരിശോധന നടത്തിയത്.

ഷര്‍ട്ടിന്റെ കോളറില്‍ മൈക്രോ ക്യാമറ ഘടിപ്പിച്ചുകൊണ്ട് ചോദ്യ പേപ്പറിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. 

ഇതിന്റെ ഉത്തരങ്ങള്‍ ബ്ലൂടൂത്ത് ഇയര്‍ഫോണിലൂടെ ലഭിക്കുകയും ചെയ്തിരുന്നു. 

ഈ രീതിയിലാണ് കോപ്പിയടി നടന്നത്. ഇത് പരിശോധനയില്‍ പിഎസ് സി വിജിലന്‍സ് വിഭാഗം കണ്ടെത്തുകയായിരുന്നു.

 ഇതിന് ശേഷം ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമം നടത്തി. പിന്നാലെ കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്ഥലത്തെത്തി പിടികൂടുകയായിരുന്നു.
 

Tags

Share this story

From Around the Web