ശ്രേഷ്ഠ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവായുടെ ഒന്നാം ദുഖ്‌റോനോയോട് അനുബന്ധിച്ച് നടത്തപ്പെടുന്ന വിശുദ്ധ അമ്പത്തിയൊന്നിന്മേല്‍ കുര്‍ബ്ബാന നവംബര്‍ ഒന്നിന്

മണര്‍കാട് : ശ്രേഷ്ഠ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവായുടെ ഒന്നാം ദുഖ്‌റോനോയോട് അനുബന്ധിച്ച് 2025 നവംബര്‍ 1 ശനിയാഴ്ച രാവിലെ 07.30 ന് പ്രഭാത നമസ്‌ക്കാരവും 08.30 ന് വിശുദ്ധ അമ്പത്തിയൊന്നിന്മേല്‍ കുര്‍ബ്ബാനയും മണര്‍കാട് കത്തീഡ്രലില്‍ നടത്തും.
ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ പ്രത്യേകം തയ്യാറാക്കുന്ന ത്രോണോസുകളില്‍ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസ്സേലിയോസ് ജോസഫ് ബാവായുടെ മുഖ്യ കാര്‍മികത്വത്തിലും അഭിവന്ദ്യ പിതാക്കന്മാരായ ഡോ. തോമസ് മോര്‍ തീമോത്തിയോസ്,ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ്, പൗലോസ് മോര്‍ ഐറേനിയോസ്, ഐസക്ക് മോര്‍ ഒസ്താത്തിയോസ് എന്നീ പിതാക്കന്മാരുടെയും വൈദീക ശ്രേഷ്ഠരുടെയും സഹ കാര്‍മികത്വത്തില്‍ നടത്തുന്നു.