തല കറങ്ങി ട്രാക്കിലേക്ക് വീണു; കോഴിക്കോട് ട്രെയിനിൽ നിന്ന് വീണ് വിദ്യാർഥിക്ക് പരുക്ക്

 
train

കോഴിക്കോട് പാവങ്ങാട് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് വിദ്യാർഥിക്ക് പരുക്ക്.

കോയമ്പത്തൂർ ഇൻ്റർസിറ്റി എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. തല കറങ്ങി ട്രാക്കിലേക്ക് വീഴുകയായിരുന്നു.

അഴിയൂർ സ്വദേശി റീഹയ്ക്കാണ് പരുക്ക്. പാവങ്ങാട് പുത്തൂർ ഭാഗത്തു വച്ചാണ് അപകടം നടന്നത്. വിദ്യാർഥിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ഉച്ചയ്ക്ക് 2.30ഓടെയാണ് സംഭവം നടന്നത്. 19കാരിയായ റീഹ വാതിലിന് സമീപം നിൽക്കുന്നതിനിടെയാണ് തല കറങ്ങി താഴേക്ക് വീണതെന്നാണ് പ്രാഥമിക വിവവരം.

വിദ്യാർഥിയുടെ പരുക്ക് ​ഗുരുതരമാണെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.

വിദ്യാർഥി താഴേ വീണതോടെ അപായച്ചെങ്ങല വലിച്ച് ട്രെയിൻ നിർത്തുകയായിരുന്നു. തുടർന്ന് വൈകിയാണ് ട്രെയിൻ‌ സർവീസ് ആരംഭിച്ചത്.

Tags

Share this story

From Around the Web