സഹോദരന്റെ മരണം താങ്ങാനായില്ല; 69കാരി പുഴയിൽ ചാടി ജീവനൊടുക്കി

 
2333

കണ്ണൂർ: വളപട്ടണം പുഴയിൽ ചാടി 69കാരി ആത്മഹത്യ ചെയ്തു. ചിറക്കൽ സ്വദേശിനിയായ പുഷ്പജയാണ് മരിച്ചത്. ഒരു വർഷം മുമ്പ് പുഷ്പജയുടെ സഹോദരൻ വാഹനാപകടത്തിൽ മരിച്ചിരുന്നു. സഹോദരന്റെ മരണത്തിൽ കടുത്ത ദുഃഖിതയായിരുന്നു പുഷ്പജ  എന്നാണ് പ്രാഥമിക വിവരം. ഇതാണ് ആത്മഹത്യയ്‌ക്ക് കാരണമായതെന്നാണ് പൊലീസ് സംശയിക്കുന്നത്.

സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുറിപ്പിലെ വിവരങ്ങൾ ഉൾപ്പെടെ പരിശോധിച്ച് മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.

Tags

Share this story

From Around the Web