തമിഴ്നാട്ടിലുടനീളം ഹിന്ദി ഹോര്‍ഡിംഗുകള്‍, ബോര്‍ഡുകള്‍, സിനിമകള്‍, ഗാനങ്ങള്‍ എന്നിവ നിരോധിക്കണം'; ബിൽ അവതരിപ്പിക്കാൻ തമിഴ്നാട് സർക്കാർ
Oct 15, 2025, 14:21 IST

ഡല്‍ഹി: ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് നിരോധിക്കുന്നതിനുള്ള ഒരു ബില്‍ തമിഴ്നാട് സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്.
നിര്‍ദ്ദിഷ്ട നിയമനിര്‍മ്മാണം ചര്‍ച്ച ചെയ്യുന്നതിനായി നിയമ വിദഗ്ധരുമായി ഇന്നലെ രാത്രി അടിയന്തര യോഗം ചേര്‍ന്നെന്നാണ് വിവരം.
തമിഴ്നാട്ടിലുടനീളം ഹിന്ദി ഹോര്‍ഡിംഗുകള്‍, ബോര്‍ഡുകള്‍, സിനിമകള്‍, ഗാനങ്ങള്‍ എന്നിവ നിരോധിക്കാനാണ് ബില്‍ ലക്ഷ്യമിടുന്നതെന്ന് വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ ഭരണഘടനയ്ക്ക് അനുസൃതമായി ഇത് ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
'ഭരണഘടനയ്ക്ക് വിരുദ്ധമായി ഞങ്ങള്‍ ഒന്നും ചെയ്യില്ല. ഞങ്ങള്‍ അത് പാലിക്കും. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെ ഞങ്ങള്‍ എതിര്‍ക്കുന്നു' എന്ന് മുതിര്‍ന്ന ഡിഎംകെ നേതാവ് ടികെഎസ് ഇളങ്കോവന്‍ പറഞ്ഞു.