ഹിജാബ് സമ്മര്‍ദ്ദം; സെന്റ് റീത്താസ് സ്‌കൂളിനു പോലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി
Oct 14, 2025, 13:25 IST

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ഹിജാബ് ധരിച്ചെത്തിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സ്‌കൂളിലും പരിസരത്തും ക്രമസമാധാനം ഉറപ്പാക്കണമെന്ന് ഹൈക്കോടതി. സംരക്ഷണം ആവശ്യപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ നല്‍കിയ ഹര്‍ജിയിയിലാണ് ജസ്റ്റീസ് എന്‍. നഗരേഷിന്റെ ഉത്തരവ്.
സര്‍ക്കാരിനും സംസ്ഥാന പോലീസ് മേധാവിക്കും പെണ്‍കുട്ടിയുടെ രക്ഷിതാവായ പി.എം. അനസിനും കോടതി നോട്ടീസയച്ചു. പോലീസിന് ഇടക്കാല ഉത്തരവ് നല്‍കിയ ഹൈക്കോടതി, ഹര്‍ജി നവംബര്‍ 10ന് വീണ്ടും പരിഗണിക്കും.