ഹിജാബ് വിഷയം: അനാവശ്യ പ്രസ്താവനകള്‍ മറ്റു വിവാദങ്ങള്‍ മറയ്ക്കാനെന്ന് മാര്‍ തോമസ് തറയില്‍

ചങ്ങനാശേരി: സെന്റ റീത്താസ് സ്‌കൂള്‍ അധികൃതര്‍ തന്നെ ഭംഗിയായി കൈകാര്യം ചെയ്ത ഒരു വിഷയത്തില്‍ വീണ്ടും ചിലര്‍ അനാവശ്യ പ്രസ്താവനകള്‍ നടത്തുന്നത് കേരളം ഗൗരവത്തോടെ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ചില വിവാദങ്ങളില്‍നിന്നു ശ്രദ്ധ തിരിച്ചുവിടാനാണെന്നു കരുതേണ്ടിവരുമെന്ന് ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍.
വോട്ടുകിട്ടാന്‍ മതേതരത്വം പറഞ്ഞുകൊണ്ടിരിക്കുന്നതിനേക്കാള്‍ എളുപ്പം വര്‍ഗീയമായി ഭിന്നിപ്പിക്കുകയാണ് എന്നതിലേക്കു മതേതര പാര്‍ട്ടികള്‍ ചുവടുമാറുന്നതിന്റെ അടയാളമാണോ ഇത്? ഈ വിവാദത്തിന്റെ പേരില്‍ സമുദായങ്ങള്‍ക്കിടയിലുണ്ടാകുന്ന അകര്‍ച്ചയെ മുതലെടുക്കാന്‍ ഇപ്പോള്‍ തന്നെ അവര്‍ ശ്രമം തുടങ്ങിയിട്ടുണ്ടാകും.
മതസൗഹാര്‍ദം തകര്‍ക്കുന്ന രീതിയിലുള്ള കുത്സിത തന്ത്രങ്ങള്‍ കേരളീയരുടെ പൊതുമനഃസാക്ഷി തിരിച്ചറിഞ്ഞു നിലപാടെടുക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.