സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ചൂട് നാല് ഡിഗ്രി വരെ ഉയര്‍ന്നേക്കും, ജാഗ്രതാ നിര്‍ദേശം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്
Updated: Sep 13, 2026, 08:09 IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുന്നു. സാധാരണയേക്കാള്‍ മൂന്നു മുതല്‍ നാല് താപനില ഉയരാനാണ് സാധ്യത. പകല്‍ 11 മണി മുതല്‍ മൂന്നു മണി വരെ തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കാനും നിര്‍ദേശമുണ്ട്.
അതേസമയം ചൂടിന് ആശ്വാസമേകി നാളെ മുതല്‍ സംസ്ഥാനത്ത് മഴയെത്തും. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പത്തനംതിട്ട, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ബുധനാഴ്ചയും സംസ്ഥാനത്ത് ശക്തമായ മഴ തുടരും.