മക്കളെ നല്ല രീതിയില്‍ വളര്‍ത്താന്‍ മാതാപിതാക്കള്‍ക്കായി ചില നിര്‍ദേശങ്ങള്‍
കുട്ടികളെ വളര്‍ത്തുക എന്നത് ഒരു കലയാണ്. ഓരോ ഘട്ടത്തിലും സ്‌നേഹവും കരുതലും ഒപ്പം വ്യക്തമായ ചില ശൈലികളും ചേരുമ്പോഴാണ് അത് മികച്ച പാരന്റിംഗ് ആയി മാറുന്നത്. ഇന്നത്തെ, മാറുന്ന ലോകത്ത് കുട്ടികളെ മികച്ച വ്യക്തിത്വമുള്ളവരായി വളര്‍ത്താന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍ താഴെപ്പറയുന്നവയാണ്.
1. ഗുണനിലവാരമുള്ള സമയം നല്‍കുക
കുട്ടികള്‍ക്കൊപ്പം എത്ര സമയം ചിലവഴിക്കുന്നു എന്നതിനേക്കാള്‍, ആ സമയം എങ്ങനെ ചിലവഴിക്കുന്നു എന്നതാണ് പ്രധാനം. ദിവസവും കുറച്ചു സമയം അവര്‍ക്കു വേണ്ടി മാത്രം മാറ്റിവെക്കുക. മൊബൈല്‍ ഫോണും മറ്റു തിരക്കുകളും മാറ്റിവച്ച് കുട്ടികളുടെ വിശേഷങ്ങള്‍ കേള്‍ക്കാനും അവരോടൊന്നിച്ച് സമയം ചിലവഴിക്കാനും തയ്യാറാകുക.
2. നല്ലൊരു കേള്‍വിക്കാരനാവുക
കുട്ടികളെ സംബന്ധിച്ച്, ചെറിയ പ്രശ്‌നങ്ങള്‍ പോലും വലുതായിരിക്കാം. അവര്‍ പറയുന്നത് അനുഭാവപൂര്‍വം കേള്‍ക്കുക. 'നീ മിണ്ടാതിരിക്ക്', 'നിനക്കൊന്നും അറിയില്ല' എന്ന് പറഞ്ഞ് അവരുടെ വാക്കുകളെ തള്ളിക്കളയരുത്. മാതാപിതാക്കള്‍ തങ്ങളെ കേള്‍ക്കുന്നുണ്ടെന്ന ബോധ്യം കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തും.
3. അമിത നിയന്ത്രണങ്ങളും താരതമ്യപ്പെടുത്തലുകളും ഒഴിവാക്കുക
മറ്റു കുട്ടികളുമായി സ്വന്തം കുട്ടിയെ താരതമ്യം ചെയ്യുന്നത് അവരുടെ ആത്മവീര്യം കെടുത്തിക്കളയും. ഓരോ കുട്ടിയും വ്യത്യസ്തരാണ്. അതുപോലെ തന്നെ അമിതമായ നിയന്ത്രണങ്ങള്‍ കുട്ടികളില്‍ ശാഠ്യവും ഒളിച്ചുകളിയും കൂട്ടുകയേ ഉള്ളൂ. അതിനു പകരം സ്‌നേഹത്തോടെയും കാര്യങ്ങള്‍ ബോധ്യപ്പെടുത്തിക്കൊണ്ടുമാകണം അവരുടെ തെറ്റുകള്‍ തിരുത്തേണ്ടത്.
4. മാതൃകയായി ജീവിക്കുക
സംസാരത്തേക്കാള്‍ നമ്മുടെ പ്രവൃത്തികള്‍ ആയിരിക്കും കുട്ടികള്‍ കൂടുതല്‍ ശ്രദ്ധിക്കുക. മാതാപിതാക്കള്‍ പരസ്പരം ബഹുമാനത്തോടെ പെരുമാറുന്നതും ദേഷ്യം നിയന്ത്രിക്കുന്നതും പ്രവര്‍ത്തികളില്‍ സത്യസന്ധത പുലര്‍ത്തുന്നതും കണ്ടാണ് കുട്ടികള്‍ വളരേണ്ടത്. നിങ്ങളില്‍ അവര്‍ ഒരു നല്ല മാതൃക കാണട്ടെ.
5. ഡിജിറ്റല്‍ ലോകത്തെ നിയന്ത്രണങ്ങള്‍
ഇന്നത്തെ കാലത്ത് മൊബൈല്‍ ഫോണ്‍-കമ്പ്യൂട്ടര്‍ ഉപയോഗം എന്നിവ പൂര്‍ണ്ണമായി ഒഴിവാക്കാന്‍ കഴിയില്ല. എന്നാല്‍ അതിന് കൃത്യമായ സമയപരിധി (ടരൃലലി ഠശാല) നിശ്ചയിക്കാം. കൂടാതെ, കുട്ടികള്‍ കാണുന്ന ഉള്ളടക്കങ്ങള്‍ എന്തൊക്കെയെന്ന് മാതാപിതാക്കള്‍ക്ക് കൃത്യമായ ധാരണ ഉണ്ടായിരിക്കുകയും വേണം.
ഓര്‍ക്കുക, കുട്ടികളെ അടിച്ചു വളര്‍ത്തേണ്ടതില്ല, ചേര്‍ത്തുപിടിച്ചു വളര്‍ത്തുകയാണ് വേണ്ടത്. അവരെ സ്വതന്ത്രമായി ചിന്തിക്കാനും തെറ്റുകളില്‍ നിന്ന് പഠിക്കാനും അനുവദിക്കുക. നിങ്ങളുടെ സ്‌നേഹവും പിന്തുണയുമാണ് അവര്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്പാദ്യം.