ക്രിസ്തുമസ് ആഘോഷത്തിനൊരുങ്ങുമ്പോൾ ചില നിർദേശങ്ങൾ

 
XMASS TREE

ക്രിസ്തുമസ് ആഘോഷിക്കാൻ ഏറ്റവും അടുത്ത് ഒരുങ്ങിക്കൊണ്ടിരിക്കുന്ന അവസരങ്ങളിൽ ചിലിയൻ ആർച്ചുബിഷപ്പ് ഫെർണാണ്ടോ ചോമാലി ചില കാര്യങ്ങൾ ഓർമ്മിപ്പിക്കുന്നുണ്ട്. ക്രിസ്തുമസിന്റെ യഥാർഥ അർഥത്തെക്കുറിച്ചുള്ള ചില ഓർമ്മപ്പെടുത്തലുകളാണവ. ആ പത്ത് കാര്യങ്ങൾ ഏവയെന്ന് പരിശോധിക്കാം.

  1. രക്ഷകനായ യേശുവിന്റെ ജനനമാണ് ക്രിസ്തുമസിന്റെ കേന്ദ്രം.

2. ദൈവം നമ്മോടൊപ്പമുണ്ടെന്ന സന്തോഷത്തോടെയും പ്രത്യാശയോടെയും ക്രിസ്തുമസ് ആഘോഷിക്കുക.

3. ക്രിസ്തുമസ് ദിനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് പരിശുദ്ധ കുർബാന.

4. അതിരൂപതയിലെ ക്രിസ്തുമസ് പ്രോഗാമുകൾ എന്തെന്ന് അറിയുക.

5. ചുറ്റുമുള്ളവരിൽ വിശ്വാസം പ്രചരിപ്പിക്കുകയും ദരിദ്രരെയും നിസ്സഹായരെയും സഹായിക്കുകയും ചെയ്യുക.

6. പുൽത്തൊട്ടിയിൽ ജനിച്ച ഈശോ നമ്മെ എളിമയുള്ളവരാകാൻ ക്ഷണിക്കുന്നു.

7. വിലകൂടിയ സമ്മാനങ്ങൾ വാങ്ങുന്നതിനുപകരം പാവപ്പെട്ടവരെ സഹായിക്കുക.

8. യേശു സ്വീകരിക്കാൻ ആഗ്രഹിക്കുന്നത് നിങ്ങളുടെ പ്രിയപ്പെട്ടവർക്കു നൽകുക.

9. അത്യാഡംബരങ്ങൾകൊണ്ട് ക്രിസ്തുമസ് രാവ് ആഘോഷിക്കേണ്ടതില്ല.

10. ഏറ്റവും നല്ല സമ്മാനം വാത്സല്യവും സ്നേഹവുമാണ്.

Tags

Share this story

From Around the Web