സൗഹൃദങ്ങളുടെ ആഴം കൂട്ടാന്‍ ഇതാ ചില പുതിയ വഴികള്‍

 
FRIENDSHIP


നമ്മില്‍ പലരുടെയും സൗഹൃദങ്ങളും സംഭാഷണങ്ങളും തുടങ്ങുന്നത് 'ഹായ്, സുഖമാണോ' എന്ന ചോദ്യത്തോടെ ആയിരിക്കും. ആ ചോദ്യത്തിന് പലപ്പോഴും മറുപടി ലഭിക്കുക ആ കുഴപ്പമില്ല, സുഖം, ഇങ്ങനെ പോകുന്നു എന്നൊക്കെ ആയിരിക്കും. അല്ലേ. എന്നാല്‍ ഇത് പറയുമ്പോള്‍ അവരുടെ മുഖഭാവം നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? പലപ്പോഴും ഒരു തെളിച്ചമില്ലാത്ത, അല്ലെങ്കില്‍ ഒരു ഒഴുക്കന്‍ മട്ടിലുള്ള മറുപടി. അതിനപ്പുറം ഒന്നും ആ മുഖത്തുനിന്നും പ്രതീക്ഷിക്കാനും ഉണ്ടാവില്ല.

ഇന്ന് ആവര്‍ത്തന വിരസതകൊണ്ട് അര്‍ഥമില്ലാതായ ഒരു കുശലാന്വേണഷമായി സുഖമാണോ? എന്ന ചോദ്യം മാറിയിരിക്കുകയാണ്. ചോദിക്കുന്ന ആള്‍ക്കോ മറുപടി നല്‍കുന്ന ആള്‍ക്കോ പ്രത്യേകിച്ച് ഗുണമൊന്നും നല്‍കാത്ത ഇത്തരം കുശലാന്വേഷണ രീതികള്‍ ഒന്ന് മാറ്റിപിടിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. നമ്മുടെ സംഭാഷണങ്ങളെ കൂടുതല്‍ അര്‍ഥവത്തും തുറവിയും ഉള്ളതാക്കി മാറ്റാന്‍ സഹായിക്കുന്ന ഏതാനും ശൈലികള്‍ നമുക്ക് പരിചയപ്പെടാം.

നമ്മുടെ മുന്നില്‍ ഇരിക്കുന്ന ആളുടെ സാഹചര്യം നോക്കി നമുക്ക് ആരംഭിക്കാവുന്ന ഒരു ചോദ്യമാണ് ഇത്. നമ്മുടെ മുന്നില്‍ ഇരിക്കുന്ന ആള്‍ക്ക് അയാളുടെ മനസിലുള്ള സംഘര്‍ഷാവസ്ഥയും സങ്കടവും ദേഷ്യവും അതിനുള്ള കാരണവും ഒക്കെ പാരായണ ഇത് ഒരു അവസരം നല്‍കും. യാന്ത്രികമായ സുഖമാണ് എന്ന ഉത്തരത്തെക്കാള്‍ തുറവിയുള്ള ഒരു സംഭാഷണത്തിലേയ്ക്ക് ഈ ചോദ്യം നയിക്കുമെന്നതിനാല്‍ ഇത് വളരെ ഫലവത്തായ ഒരു കുശലാന്വേഷണ രീതിയായി നമുക്ക് മാറ്റിയെടുക്കാം.

2 . ഇന്ന് വളരെ സന്തോഷത്തിലാണല്ലോ?

നമ്മുടെ മുന്നില്‍ എത്തുന്ന ഒരു വ്യക്തി ആയാണ് പ്രഥമദൃഷ്ട്യാ സന്തോഷവതിയാണെന്നു തോന്നിയാല്‍ ഈ ചോദ്യം ചോദിക്കാം. ഇത് അയാളുടെ വ്യക്തിപരമായ സന്തോഷത്തെയും ആ എനര്‍ജിയെയും നമ്മിലേക്ക് പങ്കുവയ്ക്കുന്നതിനു വഴിയൊരുക്കും. തന്നെയുമല്ല സന്തോഷകരമായ ആ വിവരങ്ങള്‍ പങ്കുവയ്ക്കാനുള്ള ഒരു ഓപ്പണിങ് കൂടിയാണ് നമ്മള്‍ ഇവിടെ നല്‍കുന്നത്.

വിഷമഘട്ടങ്ങളിലൂടെ കടന്നുപോകുന്നവര്‍ക്ക് സഹായവും ആശ്വാസവും നല്‍കാന്‍ ഈ ചോദ്യം വാതില്‍ തുറക്കുന്നു. അവര്‍ക്കു പങ്കുവയ്ക്കാന്‍ ഒരാളുണ്ട് എന്ന തോന്നല്‍ ഉളവാക്കാന്‍ ഈ ചോദ്യം സഹായിക്കും. തന്നെയുമല്ല അയാളുടെ പ്രശ്‌നങ്ങളില്‍ ആശ്വാസമേകാന്‍ ഒരു ഉപാധി പറഞ്ഞു കൊടുക്കാന്‍ നിങ്ങള്ക്ക് കഴിയുകയും ചെയ്യും.

ആളുകളുമായി കേവലം ഒരു വാചകത്തില്‍ അവസാനിക്കുന്ന കാര്യങ്ങള്‍ സംസാരിക്കുന്നതിന് പകരം, അവര്‍ക്ക് പറയാനുള്ളത് വ്യക്തമായി കേള്‍ക്കാന്‍ തയ്യാറാണെന്ന സന്ദേശം നല്‍കുന്ന ചോദ്യങ്ങള്‍ ചോദിക്കുന്നത് കുടുംബബന്ധങ്ങളിലും സൗഹൃദങ്ങളിലും കൂടുതല്‍ വിശ്വാസവും ആത്മബന്ധവും വളര്‍ത്താന്‍ സഹായിക്കും.

Tags

Share this story

From Around the Web