ജപമാലയെ സ്‌നേഹിക്കാന്‍ ഏതാനും ചില മാര്‍ഗങ്ങള്‍
ആത്മാര്‍ഥമായ ഉദ്ദേശ്യത്തോടെ ചൊല്ലുന്ന ഓരോ ജപമാലയും പരിശുദ്ധ അമ്മയിലൂടെ ദൈവത്തിന് പ്രസാദകരമായ ഒരു സമ്മാനമായി സമര്‍പ്പിക്കപ്പെടുന്നു. അതിനാല്‍ ഈ ഒക്ടോബര്‍ മാസം ജപമാലയെ കൂടുതല്‍ സ്‌നേഹിക്കാം. ജപമാല ചൊല്ലാനും പ്രാര്‍ഥിക്കാനും മടി അനുഭവപ്പെടുന്നുണ്ടോ? അവയെ അതിജീവിക്കാന്‍ ഏതാനും ചില മാര്‍ഗങ്ങള്‍ ഇതാ:
1. നിങ്ങള്‍ ജപമാല പ്രാര്‍ഥിക്കാന്‍ താത്പര്യക്കുറവ് അനുഭവിക്കുന്നവരാണോ? നിങ്ങളുടെ ആ കുറവിനെ ദൈവത്തിന് സമര്‍പ്പിക്കുക. നിങ്ങളുടെ പ്രാര്‍ഥനകള്‍ നിങ്ങള്‍ വിചാരിക്കുന്നതിലും വിലപ്പെട്ടതാണ്, അതിനാല്‍ ഉപേക്ഷിക്കരുത്.
2. ക്ഷീണിതരാകുമ്പോഴോ, തിരക്കിലാകുമ്പോഴോ, വളരെ വൈകുന്ന സമയങ്ങളിലോ ജപമാല ചൊല്ലുന്നതിനാല്‍ നമ്മളില്‍ ചിലര്‍ക്ക് ജപമാല പ്രാര്‍ഥിക്കാന്‍ താത്പര്യക്കുറവ് അനുഭവപ്പെടാം. അതുപോലെയുള്ള സമയങ്ങള്‍ ജപമാല ചൊല്ലുവാന്‍ തിരഞ്ഞെടുക്കാതിരിക്കുക. അങ്ങനെ ചെയ്താല്‍ ജപമാലയുടെ പ്രാധാന്യം നഷ്ടമാകുന്നു. നിങ്ങള്‍ എപ്പോഴാണ് ഏറ്റവും നന്നായി പ്രാര്‍ഥിക്കുന്നതെന്ന് കണ്ടെത്തി ആ സമയം ജപമാലയ്ക്കായി നീക്കിവയ്ക്കുക.
3. നമ്മള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും എല്ലാവരും ജപമാല ചൊല്ലാന്‍ ശ്രമിക്കണം. കാരണം, ഈ പ്രാര്‍ഥന വിശുദ്ധര്‍ നിര്‍ദേശിക്കുന്നതും നമ്മെ മാതാവിനോട് അടുപ്പിക്കുന്ന കൃപ നിറഞ്ഞ പ്രാര്‍ഥനയാണ്. ജപമാല ചൊല്ലാന്‍ നാം ശ്രമിക്കുമ്പോള്‍ തന്നെ ദൈവകൃപ അവിടെയുണ്ട്. ഓരോ തവണയും നാം നന്നായി പ്രാര്‍ഥിക്കാന്‍ പരിശ്രമിക്കുമ്പോഴും നമ്മുടെ സമയവും ശ്രദ്ധയും ദൈവത്തിന് സമര്‍പ്പിക്കുമ്പോഴും എല്ലാം അത് എത്ര കുറവാണെങ്കിലും, ദൈവം ആ പരിശ്രമത്തെ കാണുന്നുണ്ട്.