ഗാസയിലെ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുകയും മനുഷ്യാവകാശങ്ങളെ ബഹുമാനിക്കുകയും ചെയ്യുക: ലെയോ പാപ്പ

 
Leo papa

ഗാസയിലെ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുകയും മനുഷ്യാവകാശങ്ങളെ ബഹുമാനിക്കുകയും ചെയ്യുണമെന്ന് ലെയോ പതിനാലാമൻ പാപ്പ. കാസിൽ ഗാൻഡോൾഫോയ്ക്ക് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.

മനുഷ്യജീവിതത്തെ അവഗണിക്കുന്ന യുദ്ധത്തിൽ നിർമ്മിതബുദ്ധി ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകിയ പാപ്പ, ഗാസയിലെ ജനങ്ങളെ സഹായിക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് വീണ്ടും ആഹ്വാനം ചെയ്തു. അതേസമയം, ഗാസയിലെ സാധാരണക്കാരുടെ തുടർച്ചയായ കഷ്ടപ്പാടുകളിലും പാപ്പ ദുഃഖം രേഖപ്പെടുത്തി. “നിർഭാഗ്യവശാൽ, ഗാസയിലെ ജനങ്ങൾക്ക് ഇപ്പോഴും മാനുഷികസഹായം ലഭിക്കുന്നില്ല. ഈ സാഹചര്യം പ്രതിഷേധങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇതൊരു ക്ഷണമായി മാത്രമല്ല, ഒരു അഭ്യർഥനയായും പുതുക്കാൻ ഞാൻ ആഗ്രഹിക്കുന്നു” – പാപ്പ പറഞ്ഞു.


ജനങ്ങൾ യഥാർഥത്തിൽ കഷ്ടപ്പെടുകയാണ്. അവർ വലിയ കഷ്ടപ്പാടുകൾ അനുഭവിക്കുന്നത് തുടരുന്നുവെന്നും പാപ്പ പറഞ്ഞു.

Tags

Share this story

From Around the Web