‘ഹലോ കൊല്‍ക്കത്ത,മദര്‍ തെരേസയുടെ സ്മരണകള്‍പുതുക്കാന്‍ കഴിഞ്ഞതില്‍ അഭിമാനം;’യു.എസ് അംബാസിഡറുടെ കുറിപ്പ് വൈറല്‍

 
Maother

കൊല്‍ക്കത്ത: ‘ഹലോ കൊല്‍ക്കത്ത! മിഷനറീസ് ഓഫ് ചാരിറ്റി സന്ദര്‍ശിക്കാനും സിസ്റ്റര്‍മാര്‍ക്കൊപ്പം പ്രാര്‍ത്ഥിക്കാനും മദര്‍ തെരേസയുടെ സ്മരണകള്‍ പുതുക്കാനും കഴിഞ്ഞതില്‍ അഭിമാനമുണ്ട്. മദര്‍ തെരേസയുടെ ക്രൈസ്തവ വിശ്വാസവും അവരുടെ സേവനജീവിതവും ഇന്നും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു.’  ഇന്ത്യയിലെ അമേരിക്കന്‍ അംബാസിഡര്‍ സെര്‍ജിയോ ഗോര്‍ എക്‌സില്‍ കുറിച്ച വരികള്‍ ഇപ്പോള്‍ വൈറലാണ്. 

ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡറായി ചുമതലയേറ്റ ശേഷമുള്ള തന്റെ ആദ്യ ഔദ്യോഗിക കൊല്‍ക്കത്ത സന്ദര്‍ശനത്തിലാണ് അദ്ദേഹം കൊല്‍ക്കത്തയിലെ മിഷനറീസ് ചാരിറ്റിയുടെ ആസ്ഥാന ഭവനം സന്ദര്‍ശിച്ചത്. സിസ്റ്റേഴ്‌സിനൊപ്പം പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്ന അംബാസിഡര്‍ വിശുദ്ധ മദര്‍ തെരേസ തന്റെ ജീവിതത്തിലൂടെ പകര്‍ന്ന കാരുണ്യത്തിന്റെ പാഠങ്ങള്‍ അനുസ്മരിക്കുകയും ചെയ്തു.

കൊല്‍ക്കത്തയുടെ ഹൃദയത്തില്‍ ഇപ്പോഴും നിറഞ്ഞുനില്‍ക്കുന്ന വിശുദ്ധ മദര്‍ തെരേസയുടെ ഓര്‍മ്മകളെയും, ആഗോളതലത്തിലുള്ള മദറിന്റെ സ്വീകാര്യതയെയും എടുത്തുകാട്ടുന്നതായിരുന്നു ഈ സന്ദര്‍ശനം. 2026 ജനുവരി 14-നാണ് സെര്‍ജിയോ ഗോര്‍ യു.എസ് അംബാസിഡറായി ചുമതലയേറ്റത്.

Tags

Share this story

From Around the Web