എവറസ്റ്റിനരികെ ലാന്‍ഡിങ്ങിനിടെ കൂട്ടിയിടിച്ച് തകര്‍ന്ന് ഹെലികോപ്റ്ററുകള്‍; ഇന്ത്യക്കാരന്‍ മരിച്ചു, ലാന്‍ഡ് ചെയ്യുന്നതിനിടെ ഹെലികോപ്റ്ററുകളുടെ പങ്കകള്‍ കൂട്ടിയിടിക്കുകയായിരുന്നു
 

 
kashmir

കാഠ്മണ്ഡു: നേപ്പാളില്‍ എവറസ്റ്റ് കൊടുമുടിക്ക് സമീപം ഏവിയേഷന്‍ ഹബ്ബില്‍ ലാന്‍ഡിങ്ങിനിടെ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് തകര്‍ന്നു. സംഭവത്തില്‍ ഇന്ത്യന്‍ പൗരന്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ചെന്നൈ സ്വദേശി വസന്തകുമാറാണ് മരിച്ചത്. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്ത്യന്‍ വംശജനായ ന്യൂസിലന്‍ഡ് പൗരനാണ് പരിക്കേറ്റത്. ഇയാള്‍ ചികിത്സയിലാണ്.

കാഠ്മണ്ഡുവില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ സോലുഖുംബു ജില്ലയിലെ ഫേരിച്ചെ ഹെലിപാഡിലാണ് അപകടം. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. ഫിഷ്ടെയില്‍ എയര്‍, എയര്‍ ഡൈനാസ്റ്റി എന്നീ കമ്പനികളുടെ ഹെലികോപ്റ്ററുകളാണ് അപകടത്തില്‍പ്പെട്ടത്. 

ലാന്‍ഡ് ചെയ്യുന്നതിനിടെ ഹെലികോപ്റ്ററുകളുടെ പങ്കകള്‍ (റോട്ടര്‍ ബ്ലേഡുകള്‍) കൂട്ടിയിടിക്കുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ഹെലികോപ്റ്ററുകള്‍ നിലത്തുവീണു.

പരിക്കേറ്റയാളെ മറ്റൊരു ഹെലികോപ്റ്ററില്‍ ലുക്ലയിലേക്ക് മാറ്റി പ്രാഥമിക ചികിത്സ നല്‍കി. അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററുകളിലെ മറ്റ് യാത്രക്കാരുടെയും ജീവനക്കാരുടെയും വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പൈലറ്റുമാര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നാണ് 
അപകടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

 ഹെലികോപ്റ്ററുകളുടെ പങ്കകള്‍ കൂട്ടിയിടിക്കുന്നതും തുടര്‍ന്ന് അവ നിലത്തേക്ക് പതിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags

Share this story

From Around the Web