നാളെ രാവിലെ വരെ മഴ ശക്തമായി തുടരും, വടക്കൻ കേരളത്തിൽ കനക്കും; അതീവ ജാഗ്രത വേണം

 
Rain

നാളെ രാവിലെ വരെ മഴ ശക്തമായി തുടരുമെന്നും അതീവ ജാഗ്രത വേണമെന്നും ഐഎംഡി ഡയറക്ടർ നീത കെ. ഗോപാൽ . വടക്കൻ കേരളത്തിൽ മഴ കൂടുതൽ ശക്തിയാർജിക്കാൻ സാധ്യത.

ഉരുൾപൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ട്. നാളെ ഉച്ചയോടെ മഴയുടെ ശക്തി കുറയും. മറ്റെന്നാൽ മുതൽ നേരിയ മഴ മാത്രം. മറ്റന്നാൾ മുതൽ മഴ മുന്നറിയിപ്പ് ഉണ്ടാകില്ല. ആഗോളതാപനം കാരണം മഴയിൽ പുതിയ പ്രവണത. ജൂലൈയില്‍ മഴ ശരാശരിയേക്കാൾ കുറവാണ്. ഓഗസ്റ്റിലും അങ്ങനെ തന്നെയായിരിക്കും. എന്നാൽ ഇപ്പോൾ കുറഞ്ഞ സമയത്ത് കൂടുതൽ മഴ ലഭിക്കുന്ന അവസ്ഥ വരുന്നു. ഇത് അപകടങ്ങൾക്ക് കാരണമാകുന്നു. എൽ നിനോ പ്രതിഭാസവും ഈ പ്രവണതയ്ക്ക് കാരണമാകാം.

Tags

Share this story

From Around the Web