സംസ്ഥാനത്ത് ശക്തമായ മഴ തുടരും. എല്ലാ ജില്ലകളിലും മഴമുന്നറിയിപ്പ്. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടിത്തത്തിനും വിലക്കേര്‍പ്പെടുത്തി

 
Rain


തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരും. എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലേര്‍ട്ടാണ്. തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെയുള്ള തീരദേശ ന്യൂനമര്‍ദ്ദപ്പാത്തിയുടെ സ്വാധീനമാണ് മഴയുടെ ശക്തി വര്‍ദ്ധിക്കാനുള്ള കാരണം. 

വരും ദിവസങ്ങളില്‍ മഴയുടെ ശക്തി കുറയാനാണ് സാധ്യത. സംസ്ഥാനത്തെ പല ഡാമുകളിലും ജലനിരപ്പ് അതിന്റെ പരമാവധി അളവിലാണ്. 

നാളെ ഒരു ജില്ലയിലും നിലവില്‍ മഴമുന്നറിപ്പില്ല. മഴ തുടര്‍ച്ചയായി പെയ്യുകയാണെങ്കില്‍ നദികള്‍ കരകവിഞ്ഞൊഴുകുന്ന സാഹചര്യവും തള്ളിക്കളയാന്‍ കഴിയില്ല. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടിത്തത്തിനും വിലക്കേര്‍പ്പെടുത്തി.

നേരെത്തെ ഉണ്ടായിരുന്ന അതിതീവ്ര മഴയ്ക്കുള്ള റെഡ് അലര്‍ട്ടും, ഓറഞ്ച് അലര്‍ട്ടും പിന്‍വലിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ മഴയുടെ ശക്തി കുറയാനാണ് സാധ്യത. നാളെ ഒരു ജില്ലയിലും മഴമുന്നറിപ്പ് പ്രഖ്യാപിച്ചിട്ടില്ല.

തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ തീരദേശ ന്യൂനമര്‍ദ്ദപാത്തിയുടെ സ്വാധീനമാണ് മഴയുടെ ശക്തി വര്‍ദ്ധിക്കാനുള്ള കാരണം. 

അലര്‍ട്ടുകളില്ലെങ്കിലും അധികൃതരുടെ നിര്‍ദ്ദേശാനുസരണം അപകടമേഖലകളില്‍ നിന്ന് മാറി താമസിക്കണം എന്നും ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കുന്നു. രാത്രി വൈകിയും മഴയുണ്ടാകുന്നതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്.
 

Tags

Share this story

From Around the Web