സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും.12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. മരിച്ചവരുടെ എണ്ണം 10 ആയി. 8 പേരെ കാണാനില്ല
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. ഇന്ന് തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്.
തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാളെ 10 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്. കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 10 ആയി. 8 പേരെ കാണാനില്ല. 27 വീടുകള്‍ പൂര്‍ണമായും 197 വീടുകള്‍ക്ക് ഭാഗീകമായും തകര്‍ന്നു. 5792 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്.
കനത്ത നാശം വിതച്ച കാലവര്‍ഷക്കെടുതിയില്‍ മുന്നറിയിപ്പ് നല്‍കുന്നതില്‍ വീഴ്ചയുണ്ടായെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ദുരന്ത നിവാരണ വകുപ്പ്. പ്രവചനങ്ങള്‍ അറിഞ്ഞല്ല മുന്‍കരുതലുകള്‍ എടുക്കേണ്ടതെന്ന് ന്യായീകരണം.
മുന്നറിയിപ്പ് നല്‍കുന്നത്‌കേന്ദ്രമെന്ന് ഒഴിഞ്ഞുമാറി റവന്യൂമന്ത്രി. പിഴവ് ഉണ്ടായിട്ടില്ലെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. സംസ്ഥാനത്ത് ഉണ്ടായത് മിന്നല്‍ പ്രളയമെന്ന് വകുപ്പ് മേധാവി നീത കെ. ഗോപാല്‍ വിശദീകരിച്ചു.
പത്തനംതിട്ടയിലെ മിന്നല്‍ പ്രളയത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട് റാന്നിയും പരിസരപ്രദേശങ്ങളും. ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡിലെ ഭൂരിഭാഗം കടകളിലും വെള്ളം കയറി. ഓണവിപണി പ്രതീക്ഷിച്ച് കടകളില്‍ എത്തിച്ച എല്ലാ വസ്തുക്കളും പ്രളയത്തില്‍ നശിച്ചു.
റാന്നിയിലെ പ്രണയം സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ആണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം വിമര്‍ശിച്ചു. നഗരം വൃത്തിയാക്കാന്‍ ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ് രംഗത്തിറങ്ങി. സാധ്യമായ എല്ലാ ഇടപെടലും നടത്തുന്നുണ്ടെന്നാണ് സര്‍ക്കാരിന്റെ മറുപടി.
മഴ മാറി വെയില്‍ വന്നെങ്കിലും വീണ്ടും വെള്ളം കുത്തിയൊലിച്ചത്തുമോ എന്ന ഭീതിയിലാണ് റാന്നിക്കാര്‍.