അതിശക്തമായ മഴ തുടരും. 12 ജില്ലകളില്‍ ഞായറാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.നേരത്തെ പ്രഖ്യാപിച്ച മഞ്ഞ അലര്‍ട്ട് പുതുക്കിയാണ് ഓറഞ്ച് അലര്‍ട്ടായി ഉയര്‍ത്തിയിരിക്കുന്നത്
Aug 1, 2026, 20:58 IST
തിരുവനന്തപുരം: അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 12 ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച മഞ്ഞ അലര്‍ട്ട് പുതുക്കിയാണ് ഓറഞ്ച് അലര്‍ട്ടായി ഉയര്‍ത്തിയിരിക്കുന്നത്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.