കനത്ത മഴ: നാളെ നടത്താനിരുന്ന സെറ്റ് പരീക്ഷ മാറ്റിവെച്ചു
Aug 1, 2026, 19:03 IST
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നാളെ നടത്താനിരുന്ന (സ്റ്റേറ്റ് എലിജിബിലിറ്റി പരീക്ഷ) സെറ്റ് പരീക്ഷ മാറ്റിവെച്ചു.
കാലാവസ്ഥാ മുന്നറിയിപ്പുകളുടെയും വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ച ജാഗ്രതാ നിര്‍ദേശങ്ങളുടെയും പശ്ചാത്തലത്തിലാണ് നടപടി.
പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കാം.എംജി സര്‍വകലാശാല മറ്റന്നാള്‍ നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തിയതികള്‍ പിന്നീട് അറിയിക്കും.