പഞ്ചാബില്‍ മഴക്കെടുതി രൂക്ഷം. മരണസംഖ്യ 51, പല പ്രദേശങ്ങളും വെള്ളത്തിനടിയില്‍

പഞ്ചാബിലെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 51 ആയി ഉയര്‍ന്നു. ഞായറാഴ്ച മരണസംഖ്യ 46 ആയിരുന്നുവെന്നും പിന്നീട് മരണസംഖ്യ ഉയര്‍ന്നുവെന്നും പഞ്ചാബിലെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് അറിയിച്ചു.
ആയിരക്കണക്കിന് ആളുകള്‍ ദുരിതത്തിലാണ്. സംസ്ഥാനത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. സംസ്ഥാനത്തുടനീളം നിരവധി ജില്ലകള്‍ വെള്ളത്തിനടിയിലായി. കഴിഞ്ഞ ഒരാഴ്ചയായി പെയ്ത കനത്ത മഴയില്‍ നദികള്‍ കരകവിഞ്ഞൊഴുകി.
വെള്ളപ്പൊക്കത്തില്‍ മരണം 51 കടന്നു. 300 ഓളം കന്നുകാലികള്‍ ഒലിച്ചുപോയി.58 വീടുകള്‍ പൂര്‍മായും തകര്‍ന്നു. 1955 ന് ശേഷമുള്ള ഏറ്റവും വലിയ വെള്ളപ്പൊക്കത്തിനാണ് പഞ്ചാബ് സാക്ഷ്യം വഹിക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷമാവുകയാണ്. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ ശക്തമായ മഴ യമുനാ നദിയില്‍ ജലനിരപ്പ് അപകടനിലയ്ക്ക് മുകളില്‍ ഉയര്‍ന്നു.
നോയിഡ, ഗുരുഗ്രാം തുടങ്ങിയ ഇടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കനത്ത മഴ റോഡ്, റെയില്‍ , വിമാന സര്‍വീസുകളെയും സാരമായി ബാധിച്ചു. പ്രളയബാധിത സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം എന്ന് പ്രതി പക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.