കേരളത്തില്‍ അതിശക്തമായ മഴ ; 2 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. അതിശക്തമായ മഴ തുടരും എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ മഴ സാധ്യത പ്രവചനം. ആലപ്പുഴ ജില്ലയിലെ നിലവിലെ പച്ച അലര്‍ട്ട് മഞ്ഞ അലര്‍ട്ട് ആയി കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയര്‍ത്തി.
ഇതോടെ 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആയി. ആലപ്പുഴ കൂടാതെ കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ആണ് അലേര്‍ട്ട്.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
24 മണിക്കൂറില്‍ 115.6 ാാ മുതല്‍ 204.4 ാാ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
നാളെ 11 ജില്ലകളില്‍ ആണ് യെല്ലോ അലേര്‍ട്ട്. കാസര്‍ഗോഡ് മുതല്‍ പത്തനംതിട്ട വരെയാണ് മഴ മുന്നറിയിപ്പുള്ളത്. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ മഴ മുന്നറിയില്ല. അടുത്ത നാലു ദിവസവും മഴയ്ക്ക് സാധ്യത ഉണ്ടെന്നും അറിയിപ്പില്‍ പറയുന്നു.