ജമ്മുവിലെ രജൗറിയിലും പൂഞ്ചിലും കനത്ത മഴ; മിന്നല്‍ പ്രളയത്തില്‍ 8 മരണം. ദുരിതബാധിതര്‍ക്ക് അടിയന്തരസഹായം നല്‍കാന്‍ നിര്‍ദേശം

 
JAMMU


ജമ്മു: ജമ്മു കശ്മീരിലെ രജൗറിയിലും പൂഞ്ചിലും കനത്ത മഴ. മിന്നല്‍ പ്രളയത്തില്‍ എട്ടുപേര്‍ മരിച്ചു. ആറുപേരെ കാണാതായി. സ്ഥിതിഗതികള്‍ വിലയിരുത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ദുരിതബാധിതര്‍ക്ക് അടിയന്തരസഹായം നല്‍കാന്‍ നിര്‍ദേശം നല്‍കി


മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ജമ്മു കശ്മീരില്‍ പെയ്തത് കനത്ത മഴയായിരുന്നു. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍നിന്നും നദീതീരങ്ങളില്‍നിന്നും നൂറുകണക്കിന് പേര് ഒഴിപ്പിച്ചു. നിരവധി വീടുകള്‍ തകര്‍ന്നു. 


ദേശീയപാതയിലും സംസ്ഥാനപാതയിലുമടക്കം ഗതാഗതം തടസ്സപ്പെട്ടു. രജൗറിയിലും പൂഞ്ചിലും സ്ഥിതി ഗുരുതരമാണ്. മിന്നല്‍ പ്രളയത്തില്‍ പല പ്രദേശങ്ങളും ഒറ്റപ്പെട്ടു. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരം വെള്ളത്തിനടിയില്‍ ആയതോടെ നിരവധി വാഹനങ്ങള്‍ തകര്‍ന്നു.

ഡാര്‍ഹല്‍ തവി നദി കരകവിഞ്ഞ് ഒഴുകുകയാണ്. അഞ്ചിലധികം നദികളില്‍ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിലായി. മരങ്ങള്‍ കടപുഴകി വീണ് നിരവധി വാഹനങ്ങള്‍ തകര്‍ന്നു. 

ജമ്മു കശ്മീരില്‍ അടുത്ത വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയെത്തുടര്‍ന്ന് അമര്‍നാഥ് യാത്ര താത്ക്കാലികമായി നിര്‍ത്തിവച്ചു. പഹല്‍ഗാം, ബാല്‍താല്‍ റൂട്ടുകളിലെ യാത്രയാണ് നിര്‍ത്തിവച്ചത്.

 വൈഷ്‌ണോദേവി ക്ഷേത്രത്തിലേക്കുള്ള തീര്‍ടനവും നിര്‍ത്തിവച്ചു. സ്ഥിതി രൂക്ഷമായതോടെ ഡല്‍ഹിയിലുള്ള ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ശ്രീനഗറിലേക്ക് മടങ്ങി.

Tags

Share this story

From Around the Web