ചൂരല്‍മലയിലും മുണ്ടക്കൈയിലും കനത്ത മഴ. ബെയ്ലി പാലം താത്കാലികമായി അടച്ചു. മേഖലയിലെ തോട്ടങ്ങളില്‍ തൊഴിലാളികള്‍ പോകരുതെന്നും നിര്‍ദേശം

​​​​​​​

 
bailey bridge



കല്‍പ്പറ്റ: ചൂരല്‍മലയിലും മുണ്ടക്കൈയിലും കനത്ത മഴ തുടരുന്നതിനാല്‍ ബെയ്ലി പാലം താത്കാലികമായി അടച്ചു. മഴ കുറയുന്നതു വരെ പ്രദേശത്തേക്ക് ആരെയും കടത്തിവിടില്ലെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.

അട്ടമല, മുണ്ടക്കൈ മേഖലകളിലെ തോട്ടങ്ങളില്‍ തൊഴിലാളികളെ പ്രത്യേക അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവേശിപ്പിക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുഴയിലുണ്ടായ ശക്തമായ ഒഴുക്കില്‍ ബെയ്ലി പാലത്തിന്റെ സംരക്ഷണഭിത്തിക്കുള്ളിലെ മണ്ണൊലിച്ചുപോയിരുന്നു.

പാലത്തിനു ബലക്ഷയം ഉണ്ടാകാതിരിക്കാന്‍ സംരക്ഷണഭിത്തിക്കുള്ളില്‍ മണ്ണിട്ടു നിറയ്ക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാരും അധികൃതരും.

Tags

Share this story

From Around the Web