ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ, ദില്ലിയിലും സമീപ പ്രദേശങ്ങളിലും ഭൂചലനം

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ. ദില്ലിയിലും സമീപപ്രദേശങ്ങളിലും ഭൂചലനം. നിരവധിയിടങ്ങള്‍ വെള്ളക്കെട്ടിലായി. ഹിമാചല്‍ പ്രദേശിലെ മഴക്കെടുതിയില്‍ മരണപ്പെട്ടവരുടെ എണ്ണം 84 ആയി ഉയര്‍ന്നു.വരും മണിക്കൂറില്‍ മഴ ശക്തമാകുമെന്ന് കാലാസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴ തിമിര്‍ത്തു പെയ്യുകയാണ്. കനത്ത മഴയില്‍ ദില്ലിയിലെ വിവിധയിടങ്ങള്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. യമുന നദിയില്‍ ജലപ്പെരുപ്പമുണ്ടായതെയോടെ താഴ്ന്ന പ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ദില്ലി ഉള്‍പ്പെടെ സമീപപ്രദേശങ്ങളില്‍ ആറ് ദിവസത്തേക്ക് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
മഴക്ക് പിന്നാലെ ദില്ലിയിലും സമീപപ്രദേശങ്ങളിലും ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം നോയിഡ ഗാസിയാബാദ് ഗുരുഗ്രാം ഹരിയാന എന്നിവിടങ്ങളിലും വ്യാപിച്ചു.. ശക്തമായ മഴ വിമാന സര്‍വീസുകളെയും സാരമായി ബാധിച്ചു. വിവിധ ഇടങ്ങളില്‍ നിന്ന് ദില്ലിയിലേക്ക് എത്തിയ വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു. ഗുരുഗ്രാമില്‍ റോഡ് ഇടിഞ്ഞ് വീണ് ട്രക്ക് ഒഴുക്കില്‍പ്പെട്ടു.
അതേസമയം ഹിമാചല്‍ പ്രദേശിലെ മേഘവിസ്ഫോടനത്തിലും പ്രളയത്തിലും മരണപ്പെട്ടവരുടെ എണ്ണം 84 ഉയര്‍ന്നു. വിവിധയിടങ്ങളില്‍ ഒഴുക്കില്‍പ്പെട്ട 30 പേരെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. ഹരിയാന ഉത്തര്‍പ്രദേശ് പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുകയാണ്. ജൂലൈ 16 വരെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മണ്‍സൂണ്‍ കനക്കും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്നമുന്നറിയിപ്പ്.