നേപ്പാളിൽ കനത്ത മഴ: മണ്ണിടിച്ചിലിൽ 47 മരണം; നിരവധി പേരെ കാണാതായി

 
nepal

കാഠ്മണ്ഡു: കനത്ത  മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും കാരണം നേപ്പാളിൽ റോഡുകൾ തടസ്സപ്പെടുകയും പാലങ്ങൾ ഒലിച്ചുപോകുകയും ചെയ്തു.

വെള്ളിയാഴ്ച മുതൽ നേപ്പാളിൽ 47 പേർ മരിച്ചതായി അധികൃതർ ഞായറാഴ്ച അറിയിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്.

ഇന്ത്യയോട് ചേർന്നുകിടക്കുന്ന കിഴക്കൻ ഇലാം ജില്ലയിൽ ഉണ്ടായ വിവിധ മണ്ണിടിച്ചിലുകളിൽ 35 പേർ മരിച്ചതായി ആംഡ് പോലീസ് ഫോഴ്സ് വക്താവ് കാളിദാസ് ദൗബോജി പറഞ്ഞു.

വെള്ളപ്പൊക്കത്തിൽ ഒമ്പത് പേരെ കാണാതായെന്നും നേപ്പാളിൽ മറ്റ് സ്ഥലങ്ങളിൽ ഇടിമിന്നലേറ്റ് മൂന്ന് പേർ മരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. കാണാതായവർക്കായുള്ള രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണെന്ന് നേപ്പാളിലെ ദേശീയ ദുരന്ത നിവാരണ അതോറിറ്റി വക്താവ് ശാന്തി മഹത് പറഞ്ഞു.

Tags

Share this story

From Around the Web