സംസ്ഥാനത്ത് മഴ ശക്തമാകുന്നു, വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

 
Rain

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്രാപിക്കുന്നു. വടക്കൻ കേരളത്തിലും മധ്യകേരളത്തിലും വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ കേരള തീരത്ത് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശന നിർദ്ദേശമുണ്ട്.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ (24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ) ലഭിക്കാനിടയുള്ളതിനാൽ താഴെ പറയുന്ന ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു:

ജൂലൈ 06: കണ്ണൂർ, കാസർകോട്.

ജൂലൈ 07: കോഴിക്കോട്, കണ്ണൂർ, കാസർകോട്.

യെല്ലോ അലർട്ട് (ശക്തമായ മഴ)
ഒറ്റപ്പെട്ട ശക്തമായ മഴ (24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ) ലഭിക്കാൻ സാധ്യതയുള്ള ജില്ലകൾ:

ജൂലൈ 05 (ഇന്ന്): കോഴിക്കോട്, കണ്ണൂർ, കാസർകോട്.

ജൂലൈ 06: എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.

ജൂലൈ 07: എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്.

ജൂലൈ 08: ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.

ഇടിമിന്നലോടു കൂടിയ മഴയാണ് ഈ ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നത്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
 

Tags

Share this story

From Around the Web