വാഗമണ്‍-പൂഞ്ഞാര്‍ മേഖലയില്‍ ശക്തമായ മഴ, കോട്ടയത്ത് യെല്ലോ അലേര്‍ട്ട്, മലയോര മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം
 

 
Rain

കോട്ടയം: ജില്ലയുടെ കിഴക്കന്‍ മലയോര മേഖലകളായ വാഗമണ്‍, പൂഞ്ഞാര്‍, ഈരാറ്റുപേട്ട, തീക്കോയി എന്നിവിടങ്ങളില്‍ ശക്തമായ മഴ തുടരുന്നു.

ഉപഗ്രഹ ചിത്രങ്ങളിലും റഡാര്‍ വിവരങ്ങളിലും വാഗമണ്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കനത്ത പ്രമേഘസാന്നിധ്യവും ശക്തമായ മഴയുമാണു രേഖപ്പെടുത്തിയിരിക്കുന്നത്.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതിയ മഴ സാധ്യത പ്രവചനപ്രകാരം ഇന്ന്  കോട്ടയം ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ജില്ലയില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണു കാലാവസ്ഥാ കേന്ദ്രവും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും പ്രവചിച്ചിരിക്കുന്നത്.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണു 'ശക്തമായ മഴ' എന്നു കനക്കാക്കുന്നത്.

മലയോര മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

ഞായറാഴ്ച ദിവസം ഉണ്ടായ ശക്തമായ മഴയില്‍ വ്യാപക നാശനഷ്ടം ഉണ്ടാവുകയും രണ്ടു പേരുടെ മരണത്തിനും  ഇടയാക്കിയിരുന്നു. മഴ ശക്തമായതോടെ പ്രദേശവാസികളും ആശങ്കയിലാണ്.

Tags

Share this story

From Around the Web