സംസ്ഥാനത്ത് മഴ കനക്കുന്നു; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

 
Rain

കേരളത്തിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

എറണാകുളം, തൃശൂർ ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

വരും ദിവസങ്ങളിലും മഴ തുടരുമെന്നും പത്തനംതിട്ട, കോട്ടയം, ഇടുക്കി ഉൾപ്പെടെയുള്ള വിവിധ ജില്ലകളിൽ വരും ദിവസങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

മഴയ്‌ക്കൊപ്പം തന്നെ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ശനിയാഴ്ച വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള വിവിധ ജില്ലകളിൽ ഘട്ടംഘട്ടമായി മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിലും മലയോര മേഖലകളിലും താമസിക്കുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.

Tags

Share this story

From Around the Web