സംസ്ഥാനത്ത് കനത്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും ഉരുള്‍പൊട്ടി; 5 ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

 
weee

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

ശക്തമായ മഴ കണക്കിലെടുത്ത് നാലു ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഇടുക്കി പത്തനംതിട്ട, കോട്ടയം,മലപ്പുറം, വയനാട് ജില്ലകളിലാണ് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. ജില്ലകളിലെ മലയോര മേഖലയിലാണ് അതിതീവ്രമഴ പെയ്തത്.

കനത്ത മഴയില്‍ പത്തനംതിട്ട തൂമ്പാക്കുളത്തും ഇടുക്കി കുടയത്തൂരിലെ അടൂര്‍മലയിലും ഉരുള്‍പൊട്ടി. തേക്കുതോട് കൊച്ചുപാലം മുങ്ങി. പമ്പയിലും കക്കട്ടാറിലും ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്. വാഗമണ്ണില്‍ കോലാഹല മേട്ടില്‍ വീടിന് മുകളില്‍ മണ്ണിടിച്ചിലുണ്ടായി. ഒരാള്‍ പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ്.

കൊക്കയാറില്‍ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. ഇടുക്കി കുടയത്തൂര്‍ അടൂര്‍ മലയിലും മണ്ണിടിച്ചിലിലുണ്ടായിട്ടുണ്ട്. അടൂര്‍മല സ്വദേശി രവിയുടെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞത്. രവിയുടെ ഭാര്യ സുമതി വീടിനുള്ളില്‍ അകപ്പെട്ടിരിക്കുകയാണ്. ഏലപ്പാറ ചെമ്മണ്ണ് ഭാ?ഗത്തും വീടിന് മുകളില്‍ മണ്ണിടിഞ്ഞിട്ടുണ്ട്. ഇവിടെയും ഒരാള്‍ കുടുങ്ങിയെന്നാണ് വിവരം. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ഓഗസ്റ്റ് 4 വരെയുള്ള ദിവസങ്ങളില്‍ മിതമായതോ നേരിയതോ ആയ മഴ തുടരാനാണു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ ന്യൂനമര്‍ദപാത്തി നിലനില്‍ക്കുന്നതാണു മഴയ്ക്കു കാരണം.

ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ അതിശക്തമായ മഴ ലഭിക്കാം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെലോ അലര്‍ട്ട് ആണ്. 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനിടയുണ്ട്.

കാലാവസ്ഥാ പ്രവചനങ്ങള്‍ ഇനി കൂടുതല്‍ കൃത്യംവിവിധയിടങ്ങളില്‍ ഇന്നും നാളെയും മണിക്കൂറില്‍ 40-50 കി.മീ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തീരങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിനും സാധ്യതയുണ്ട്. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം. കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നു മത്സ്യബന്ധനം പാടില്ല.

Tags

Share this story

From Around the Web