ഇടുക്കിയില്‍ കനത്ത മഴ: വട്ടവടയില്‍ വീട് തകര്‍ന്ന് വൈദ്യുതാഘാതമേറ്റ് രണ്ട് മരണം; മണ്ണിടിച്ചിലില്‍ രണ്ടുപേര്‍ കുടുങ്ങിക്കിടക്കുന്നെന്ന് സംശയം

 
vattavada


ഇടുക്കി: ഇടുക്കി ജില്ലയില്‍ അതിശക്തമായ മഴയെത്തുടര്‍ന്ന് വിവിധയിടങ്ങളില്‍ അപകടങ്ങളും വന്‍ നാശനഷ്ടവുമുണ്ടായി. വട്ടവട കൊട്ടക്കമ്പൂര്‍ മേലേവയലില്‍ കനത്ത മഴയില്‍ വീട് തകര്‍ന്നുവീണ് രണ്ടുപേര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. മേലേവയല്‍ സ്വദേശികളായ ബാലകൃഷ്ണന്‍, ചിന്നു എന്നിവരാണ് മരിച്ചത്.

 അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണന്റെ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച അതിശക്തമായ മഴയിലാണ് മൂന്നുപേര്‍ ഉണ്ടായിരുന്ന വീട് പൂര്‍ണമായും തകര്‍ന്നുവീണത്.

അതേസമയം, വട്ടവട കൊട്ടക്കമ്പൂര്‍ അമ്മന്‍കോവിലിന് സമീപം കനത്ത മഴയില്‍ മണ്ണിടിച്ചിലുണ്ടായി. ഷെഡിന് മുകളിലേക്ക് ഇടിഞ്ഞുവീണ മണ്ണിനടിയില്‍ രണ്ടുപേര്‍ അകപ്പെട്ടതായാണ് സംശയം. കഴിഞ്ഞ മൂന്ന് മണിക്കൂറായി പ്രദേശത്ത് തുടരുന്ന ശക്തമായ മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.


ഞലമറ അഹീെ പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ജി.വിജയരാഘവന്‍ അന്തരിച്ചു
മഴ കനത്തതോടെ കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ വലിയ രീതിയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. ബോഡിമെട്ടിന് സമീപം തോണ്ടിമലയിലാണ് റോഡില്‍ വെള്ളം കയറിയത്. 

കൃഷിഭൂമിയിലേക്ക് വെള്ളം കയറുന്നത് തടയാനായി സമീപത്തെ കലുങ്കുകള്‍ കെട്ടി അടച്ചതാണ് ദേശീയപാതയില്‍ വെള്ളക്കെട്ട് ഉണ്ടാകാന്‍ കാരണം. പ്രദേശത്ത് പെയ്യുന്ന അതിശക്തമായ മഴയെത്തുടര്‍ന്ന് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

Tags

Share this story

From Around the Web