ദില്ലിയില്‍ കനത്ത മഴ: രോഹിണിയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണു. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം

 
delhi


ദില്ലിയില്‍ കനത്ത മഴയെ തുടര്‍ന്ന് കെട്ടിടം തകര്‍ന്നുവീണ് അപകടം. ദില്ലിയിലെ രോഹിണിയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടമാണ് തകര്‍ന്നുവീണത്. നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായാണ് സൂചന.

രോഹിണി സെക്ടര്‍ 16 ലെ നാല് നില കെട്ടിടമാണ് തകര്‍ന്നു വീണത്. ഇന്ന് ഉച്ച കഴിഞ്ഞായിരുന്നു അപകടം നടന്നത്. തൊഴിലാളികള്‍ ഇവിടെ കുടുങ്ങി കിടക്കുന്നതായാണ് അധികൃതര്‍ സംശയിക്കുന്നത്. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.


വൈകുന്നേരം 4:20 ഓടെയാണ് ദില്ലി ഫയര്‍ സര്‍വീസിന് വിവരം ലഭിച്ചതെന്നും ഉടന്‍ തന്നെ നാല് ഫയര്‍ ടെന്‍ഡറുകള്‍ സ്ഥലത്തേക്ക് അയച്ചെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തകര്‍ ഇതുവരെ നിരവധി പേരെ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തിട്ടുണ്ട്. അതേസമയം കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനും പുറത്തെത്തിക്കാനുമുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തകര്‍ച്ചയുടെ സമയത്ത് കെട്ടിടത്തില്‍ എത്ര പേരുണ്ടായിരുന്നു എന്ന് അധികൃതര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
 

Tags

Share this story

From Around the Web