കനത്ത മഴയില്‍ മലബാറില്‍ വ്യാപക നാശനഷ്ടം. കാസര്‍ഗോഡ് ചിറ്റാരിക്കലില്‍ ഉരുള്‍പൊട്ടി. കോഴിക്കോട് വിലങ്ങാട് പാനോ വനമേഖലയില്‍ ഉരുള്‍പൊട്ടിയതായി സംശയം
കനത്ത മഴയില്‍ മലബാറില്‍ വ്യാപക നാശനഷ്ടം. കാസര്‍ഗോഡ് ചിറ്റാരിക്കലില്‍ ഉരുള്‍പൊട്ടി. കോഴിക്കോട് വിലങ്ങാട് പാനോ വനമേഖലയില്‍ ഉരുള്‍പൊട്ടിയതായി സംശയം. കോടഞ്ചരി ഈരൂട്ടില്‍ ഉരുള്‍ പൊട്ടി.
താമരശ്ശേരി ചുരം ഒന്‍പതാം വളവിന് മുകളിലായി ചെറിയ തോതില്‍ മണ്ണിടിച്ചിലുണ്ടായി. മലപ്പുറം ജില്ലയില്‍ നാല് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കണ്ണൂരില്‍ ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി. കോഴിക്കോട് 6 ക്യാമ്പുകള്‍ തുറന്നു.
ക്യാമ്പിലേക്ക് മാറ്റി പാര്‍പ്പിച്ചത്ത് 70 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. കോഴിക്കോട് ജില്ലയില്‍ ആകെ 207 പേരാണ് ക്യാമ്പില്‍ കഴിയുന്നത്.
കാസര്‍ഗോഡ് ചിറ്റാരിക്കലില്‍ തയ്യെനി വായിക്കാനത്താണ് ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും ഉണ്ടായത്. ചിറ്റാരിക്കല്‍ പാലാവയല്‍ പാലം വെള്ളത്തിനടിയിലായി. കോഴിക്കോട് വിലങ്ങാട് പാനോം വന മേഖലയില്‍ ഉരുള്‍ പൊട്ടിയതായി വിവരമുണ്ട്. പുഴയില്‍ ജല നിരപ്പ് ഉയര്‍ന്നു. വിലങ്ങാട് ടൗണ്‍ പാലം വീണ്ടും മുങ്ങി.
വിലങ്ങാട് ദുരിതാശ്വാസ ക്യാമ്പ് തുറന്നു. കോഴിക്കോട് താമരശ്ശേരി ചുരം ഒന്‍പതാം വളവിന് മുകളിലായി ചെറിയ തോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായി.
കോഴിക്കോട് ഈങ്ങാപ്പുഴ ടൗണ്‍ വെള്ളത്തില്‍ മുങ്ങി. വാഹനഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. ഇതര സംസ്ഥാന തൊഴിലാളികളെ മാറ്റി പാര്‍പ്പിച്ചു. കെട്ടിടങ്ങളടക്കം വെള്ളത്തില്‍ മുങ്ങി.
കോടഞ്ചരി ഈരൂട്ടില്‍ ഉരുള്‍ പൊട്ടി നാല് ഏക്കറോളം ഭൂമി ഒലിച്ചു പോയി. തിരുവമ്പാടി മുത്തപ്പന്‍ പുഴയില്‍ താല്‍കാലികമയി നിര്‍മിച്ച ചപ്പാത്ത് ഒലിച്ചു പോയി. പാലാഴിയില്‍ വെള്ളം കയറി റോഡ് പൂര്‍ണമായും മുങ്ങി.
താമരശ്ശേരി പൂനൂരില്‍ വിവാഹസംഘം സഞ്ചരിച്ച സ്വകാര്യ ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി. കോഴിക്കോട് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മലപ്പുറത്ത് കൈനോട് മണ്ണിടിച്ചിലില്‍ വീട്ടമ്മയുടെ കാല് മണ്ണില്‍ കുടുങ്ങി. വീട്ടമ്മയെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.
മലപ്പുറം ജില്ലയില്‍ നാല് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. പാലക്കാട് മണ്ണാര്‍ക്കാട് അലനല്ലൂരില്‍ വീടിന്റെ ഭിത്തി ഇടിഞ്ഞു വീണു.
ഒറ്റപ്പാലം അനങ്ങനടിയില്‍ വീട് ഭാഗികമായി തകര്‍ന്നുവീണു. വയനാട് തരിയോട് കമ്പനിക്കുന്ന് പൊയില്‍, തയ്യില്‍ ഉന്നതികളില്‍ വെള്ളം കയറി. ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.
കണ്ണൂര്‍ പാല്‍ച്ചുരത്തില്‍ റോഡ് തകര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. പുളിങ്ങോം കോഴിച്ചാലില്‍ തുരുത്തില്‍ കുടുങ്ങിയ സ്ത്രീയ രക്ഷിച്ചു.
കോളിത്തട്ടില്‍ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടായി. .ഉളിക്കല്‍ പഞ്ചായത്തിലെ പേരട്ട തൊട്ടിപ്പാലം മേഖലയില്‍ വീടുകളില്‍ വെള്ളം കയറി.
എട്ട് കുടുംബങ്ങളെ സമീപത്തെ നൂറുല്‍ ഹുദ മദ്രസാ കെട്ടിടത്തിലേക്ക് മാറ്റി പാര്‍പ്പിച്ചു. പേരാവൂര്‍ തൊണ്ടിയില്‍ പാലത്തിന് സമീപത്തു നിന്ന് ഒരാള്‍ളെ പുഴയില്‍ വീണു കാണാതായി.