കനത്ത മഴ തുടരുന്നു; സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു
Oct 1, 2026, 15:22 IST
സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഇതിന്റെ ഭാഗമായി ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ മൂന്ന് ജില്ലകളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടാതെ കൊല്ലം, തിരുവനന്തപുരം, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് ഉള്‍പ്പെടെയുള്ള ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും നല്‍കിയിട്ടുണ്ട്. മറ്റ് അഞ്ച് ജില്ലകളില്‍ നിലവില്‍ പ്രത്യേക മഴ മുന്നറിയിപ്പുകള്‍ ഒന്നുമില്ലെങ്കിലും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു.